Image

ഓക്‌ലന്റില്‍ ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

Published on 30 April, 2012
ഓക്‌ലന്റില്‍ ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
ഓക്‌ലന്റ്: ഓക്‌ലന്റ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി ടാലന്റ് ഫെസ്റ്റ് 2012 സംഘടിപ്പിച്ചു. സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി 130ഓളം കുട്ടികള്‍ പങ്കെടുത്തു. 

സാഹിത്യ, രചനാമത്സരങ്ങളും സ്റ്റേജ് ഇനങ്ങളും ഗ്രൂപ്പ് മത്സരങ്ങളും നടത്തപ്പെട്ടു. ഏപ്രില്‍ 21, 22 തീയതികളില്‍ എപ്‌സം കാത്തലിക് പള്ളിയിലാണ് മത്സരങ്ങള്‍ നടത്തപ്പെട്ടത്. 

മത്സരങ്ങളെല്ലാം തന്നെ ഉന്നതനിലവാരം പുലര്‍ത്തുന്നവയായിരുന്നെന്ന് വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. മാതാപിതാക്കളുടെ അത്ഭുതപൂര്‍വമായ പങ്കാളിത്തവും സഹകരണവുമാണ് ടാലന്റ് ഫെസ്റ്റിന്റെ വന്‍വിജയത്തില്‍ വഴി തെളിച്ചതെന്ന് മിഷന്‍ ചാപ്ലെയിന്‍ ഫാ. ജോയി തോട്ടങ്കര അഭിപ്രായപ്പെട്ടു. എല്ലാ മത്സരങ്ങളും നിറഞ്ഞ സദസിനു മുമ്പിലാണ് അവതരിപ്പിക്കപ്പെട്ടത്. 

മത്സരങ്ങളില്‍ യഥാക്രമം സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗം ചാമ്പ്യന്മാരായി അക്ഷിത ജോബി, പോള്‍സ് റെജി, ഗ്ലോറി ക്ലമന്റ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ ആധാരമാക്കിയുള്ള ബൈബിള്‍ ക്വിസിന്റെ പ്രാഥമിക റൗണ്ട് ഏപ്രില്‍ 29ന് (ഞായര്‍) നടക്കും. ഷാലി ക്ലമന്റ്, ലിജി ടോമി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക