Image

ഭീതി പരത്തിയ ഭൂമികുലുക്കങ്ങള്‍ (ഡോ .മാത്യു ജോയിസ്)

Published on 06 July, 2019
ഭീതി പരത്തിയ ഭൂമികുലുക്കങ്ങള്‍ (ഡോ .മാത്യു ജോയിസ്)
ലാസ് വേഗാസ് :“ജൂലൈ 6, വെള്ളിയാഴ്ചയുടെ സായംസന്ധ്യ വഴിമാറി ഇരുട്ട് പടര്‍ന്നുകൊണ്ടിരിക്കുന്നു സമയം 8:19. ടീ വീ കണ്ടുകൊണ്ടിരുന്ന ഞാന്‍ സോഫയോടെ ഊഞ്ഞാലിലാടുന്ന പ്രതീതി. സംശയരൂപേണ രണ്ടുകൈകളും ഉറപ്പിച്ചു പിടിച്ചിട്ടും ആരോ ബലമായി തള്ളിവിടുന്ന അനുഭവം. ചുറ്റും കണ്ണോടിച്ചപ്പോള്‍ ഡൈനിംഗ് ടേബിളിന് മുകളിലുള്ള ഷാന്‍ഡ്‌ലീയര്‍ പെന്‍ഡുലം പോലെ ആടിക്കൊണ്ടിരിക്കുന്നു. ആറുമൈല്‍ അകലെ വസിക്കുന്ന മകന്‍ ഫോണില്‍ ലാസ് വേഗാസിലും എര്‍ത്‌ക്വേയ്ക് അനഭവപ്പെടുന്നുവെന്നു വിളിച്ചു പറയുന്നു. അവരുടെ വീട്ടിലെ കൗണ്ടറിലിരുന്ന ഫിഷ് ടാങ്കിലെ വെള്ളം ആടിത്തുളുമ്പി പുറത്തേക്കു വീണിരിക്കുന്നു. എല്ലാം പെട്ടെന്നായിരുന്നു, ഞടുക്കം സാവധാനം വിട്ടകലുമ്പോഴാണ്, തലേദിവസം 240 മൈല്‍ അകലെ  സതേണ്‍ കാലിഫോര്ണിയയുടെ മൊജാവേ ഡെസേര്ട് പ്രദേശത്തു തുടരെ പ്രകമ്പനം കൊള്ളിച്ച ഭൂമികുലുക്കത്തെപ്പറ്റി ഓര്‍ത്തതു തന്നെ”.

ലാസ് വേഗാസിലെ  പാംസ് ഹോട്ടലിലെ നിറഞ്ഞ സദസ്സിനു മുമ്പില്‍  മുന്‍ യൂ എഫ് സി ലൈറ്റ് ഹെവി വെയിറ്റ് ചാമ്പ്യന്‍ ഇവാന്‍സ്,  തന്നെ ഹോള്‍ ഒഫ് ഫെയിമില്‍ അംഗീകരിച്ചതിന്റെ സ്വീകരണപ്രസംഗം നടത്തുമ്പോഴായിരുന്നു ഭൂചലനം ശക്തമായി അനുഭവപ്പെട്ടത്. 240 മൈല്‍  അകലെ കാലിഫോര്‍ണിയയിലെ റിഡ്ജ്‌ക്രെസ്റ്റില്‍ ഉത്ഭവിച്ച ഭൂമികുലുക്കത്തിന്റെ ശക്തമായ തരംഗങ്ങള്‍ “സിന്‍ സിറ്റി” യെയും ഞെട്ടിച്ചുവെന്നറിഞ്ഞ ഇവാന്‍സ് കുറേ സമയത്തിനുശേഷം തന്റെ പ്രസംഗം തുടരുകയും ചെയ്തു. വേള്‍ഡ് സീരീസ് പോക്കര്‍ ടൂര്‍ണമെന്റ്, രണ്ട് ബാസ്ക്കറ്റ്‌ബോള്‍ ഗെയിമുകള്‍ തുടങ്ങിയവ കുറേ സമയത്തേക്കു നിര്‍ത്തിവെക്കേണ്ടി വന്നു.  

തലേ ദിവസം വ്യായാഴ്ച ഉണ്ടായ ഭൂമികുലുക്കത്തിന് റിക്ടര്‍ സ്‌കെയിലില്‍ 6.4 എന്ന അളവ് രേഖപ്പെടുത്തുമ്പോള്‍, കഴിഞ്ഞ 20 വര്ഷങ്ങളിലെ ഏറ്റവും ശക്തമായ ഭൂമികുലുക്കമായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന 7.1 അളവ് രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിന്റെ പ്രകമ്പനങ്ങള്‍ ലാസ് വെഗാസ് വരെ എത്താന്‍ ശക്തമായിരുന്നു. കാലിഫോര്‍ണിയയില്‍ പലയിടത്തും കെട്ടിടങ്ങള്‍ക്കു വിള്ളലുകള്‍, തീപിടുത്തങ്ങള്‍, റോഡുകളില്‍ വിണ്ടുകീറല്‍ തുടങ്ങിയ വിപത്തുകളോടൊപ്പം പലര്‍ക്കും പരുക്കുകള്‍ പറ്റിയതായി  റിപ്പോര്‍ട്ടുകള്‍ ചെയ്യപ്പെടുന്നു. തുടര്‍ന്നും നേരിയ ഭൂചലനങ്ങള്‍ അടുത്ത ദിവസങ്ങളിലോ ആഴ്ചകളിലോ വരാന്‍ സാധ്യതയുണ്ടെന്ന് ഭൂചലനവിദഗ്ധര്‍  മുന്നറിയിപ്പു നല്‍കിയിരിക്കന്നതിനാ ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ന്നിട്ടുണ്ടെന്നതാണു ഇപ്പോഴത്തെ സ്ഥിതി.

ഭീതി പരത്തിയ ഭൂമികുലുക്കങ്ങള്‍ (ഡോ .മാത്യു ജോയിസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക