Image

ഹൈഡല്‍ബര്‍ഗ് കൈരളി ഫെറയിന്‍ വാര്‍ഷികവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും

Published on 04 July, 2019
ഹൈഡല്‍ബര്‍ഗ് കൈരളി ഫെറയിന്‍ വാര്‍ഷികവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും


ഹൈഡല്‍ബര്‍ഗ്: കൈരളി ഫെറയിന്‍ ഹൈഡല്‍ബര്‍ഗിന്റെ വാര്‍ഷിക പൊതുയോഗവും 2019 2020 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂണ്‍ 6 ന് എസ്‌കെഎം ഹാളില്‍ നടന്നു.

പ്രസിഡന്റ് ഗ്ലോറി അബ്രാഹം സ്വാഗതം ആശംസിച്ചു. ഫിലോമിന ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ടും പ്രഭാ ഗുണ്ടര്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഓണാഘോഷം ഉച്ചസദ്യയോടെ തുടങ്ങാന്‍ തീരുമാനിച്ചു. സമാജ പ്രവര്‍ത്തനങ്ങളില്‍ പല തീരുമാനങ്ങളും എടുത്തു. 

2018 ലെ പ്രളയദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് ആശ്വാസമേകാന്‍ കൈരളിയുടെ ഓണാഘോഷം മാറ്റിവച്ച് മലയാളി സമാജവുമായി കൈകോര്‍ത്ത് ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ഗ്ലോറി കാണിച്ച സംഘടനാ പാടവം അഭിനന്ദനാര്‍ഹമാണെന്ന് പൊതുയോഗം അഭിപ്രായപ്പെട്ടു. 

പുതിയ ഭാരവാഹികളായി മൈക്കിള്‍ കിഴുകണ്ടയില്‍ (പ്രസിഡന്റ്), ഗ്ലോറി അബ്രാഹം (വൈസ് പ്രസിഡന്റ്), ഫിലോമിന ജോഡാന്‍ (സെക്രട്ടറി), ബിനു തോമസ് (ജോയിന്റ് സെക്രട്ടറി), പ്രഭാ ഗുണ്ട ര്‍ (ഖജാന്‍ജി), അച്ചാമ്മ പുത്തൂര്‍(ഓഡിറ്റര്‍), അശ്വതി കറുവാന്‍കണ്ടയില്‍, ഷീല കിഴുകണ്ട യില്‍, തോമസ് വര്‍ഗീസ്, ജോണ്‍ ജോര്‍ജ് (കമ്മിറ്റി അംഗങ്ങള്‍). എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തോമസ് വര്‍ഗീസ് നേതൃത്വം നല്‍കി. അത്താഴവിരുന്നോടെ പരിപാടികള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്:ജോര്‍ജ് ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക