Image

കൊളോണില്‍ ഇന്ത്യന്‍ ഫെസ്റ്റ് ജൂണ്‍ 29ന്

Published on 29 June, 2019
കൊളോണില്‍ ഇന്ത്യന്‍ ഫെസ്റ്റ് ജൂണ്‍ 29ന്

 

കൊളോണ്‍: ഫ്രാങ്ക്ഫര്‍ട്ടില ഇന്ത്യന്‍ ജനറല്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ കൊളോണ്‍ നഗരസഭയുടെ സഹായത്തോടുകൂടി സംഘടിപ്പിയ്ക്കുന്ന ഏകദിന ഇ്ത്യന്‍ ഫെസ്റ്റ് ജൂണ്‍ 29 ശനിയാഴ്ച ജര്‍മനിയിലെ കത്തീഡ്രല്‍ നഗരമായ കൊളോണില്‍ അരങ്ങേറും.

ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിയ്ക്കുന്ന ഇന്ത്യന്‍ ഫെസ്റ്റില്‍ മൂന്നു സെഷനുകളിലായി വൈവിദ്ധ്യമാര്‍ന്ന ഇന്ത്യന്‍ കലാപരിപാടികളാണ് ആസൂത്രണം ചെയ്തിരിയ്ക്കുന്നത്. മൂന്നുമണിയ്ക്കാണ് ഫെസ്റ്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം. വൈകുന്നേരം ഏഴുമണിയോടെ പരിപാടികള്‍ക്ക് തിരശീല വീഴും.

36 വര്‍ഷത്തെ പ്രവര്‍ത്തന പാരന്പര്യമുള്ള കൊളോണ്‍ കേരള സമാജം ഉള്‍പ്പടെ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഇരുപതോളം ഇന്ത്യന്‍ സംഘടനകളാണ് കലാപരിപാടികള്‍ അരങ്ങിലെത്തിയ്ക്കുന്നത്.

കഥക്, ബംഗാര, ഫോള്‍ക് ഡാന്‍സ്, ഭരതനാട്യം, തില്ലാന, മറാഠി കഥക് ഡാന്‍സ്, മറാഠി സിംബ ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, ചെണ്ടമേളം, പീകോക് ഡാന്‍സ് തുടങ്ങിയ അത്യാകര്‍ഷകങ്ങളായ കലാരൂപങ്ങള്‍ക്ക് പുറമെ ഹിന്ദുസ്ഥാനി, ബോളിവുഡ്, ഇംഗ്ലീഷ്, പോപ് സംഗീതം തുടങ്ങിയവയാണ് ആറു മണിക്കൂറോളം നീണ്ട പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.

കൊളോണ്‍ നഗരത്തിന്റെ മദ്ധ്യഭാഗമായ നൊയേമാര്‍ക്ക്റ്റിലെ  ഓപ്പണ്‍ എയറിലാണ് പരിപാടി. പ്രവേശനം തികച്ചും സൗജന്യമാണ്. ഫെസ്റ്റ് നടക്കുന്ന സ്ഥലത്ത് വിവിധയിന ഇന്‍ഡ്യന്‍ ആഹാര പാനീയങ്ങളുടെ വില്‍പ്പനസ്റ്റാളുകള്‍ ഉണ്ടായിരിയ്ക്കും.

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ അനാവരണം ചെയ്യുന്ന വര്‍ണാഭമായ ഇന്ത്യ ഉല്‍സവത്തില്‍ ഇന്ത്യന്‍ പലഹാരങ്ങള്‍ ആസ്വദിച്ച് തത്സമയ നൃത്ത പരിപാടികളും സംഗീത വിനോദവും ആസ്വദിക്കാനും കൊളോണില്‍ ഇന്ത്യയെ അനുഭവിക്കാനും ഫ്രാങ്ക്ഫര്‍ട്ട് ജനറല്‍ കോണ്‍സുലര്‍ പ്രതിഭ പാര്‍ക്കറും കൊളോണ്‍ നഗരസഭയും ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.ജൂണ്‍ 22 ന് ആരംഭിച്ച പതിനൊന്നാമത് ഇന്‍ഡ്യന്‍ വാരാഘോഷം ജൂലൈ നാലിനാണ് സമാപിയ്ക്കുന്നത്.

വിവരങ്ങള്‍ക്ക്  0176 56434579, 0173 2609098, 01774600227.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക