സഹജീവികളോടുള്ള കരുതലാണ് ഫോമയുടെ കരുത്തെന്ന് എ.എം .ആരിഫ് എം.പി അഭിപ്രായപ്പെട്ടു.
ഫോമാ കേരളാ കണ്വന്ഷന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചിട്ടാണ് പോയത്. ഫോമയുടെ സഹായം അര്ഹിക്കേണ്ടവര്ക്ക് ലഭിച്ചു എന്നതില്‍ വളരെ സന്തോഷമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സഹജീവികളോടുള്ള കരുണയാണ്. സാധാരണ ജനങ്ങള്‍ക്ക്, വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക, അത് വേണ്ട സമയത്ത് നല്‍കുക എന്നതാണ് പ്രധാനം. ഫോമയെ ഇക്കാര്യത്തില്‍ എത്ര തവണ അഭിനന്ദിച്ചാലും മതിയാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഫോമാ കേരളാ കണ്വന്ഷന് ജനകീയ കണ്വന്ഷന് ആയി മാറ്റിയതില്‍ തിരുവല്ലയിലെ ജനങ്ങള്‍ക്കും, ഫോമാ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതാ ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.
എം.എല്‍.മാരായ രാജു ഏബ്രഹാം, എല്‍ദോസ് കുന്നപ്പിള്ളി, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ടിജു ജോസഫ്, ഫോമാ മുന്‍ പ്രസിഡന്റ് ശശിധരന് നായര്‍, പോള്‍ സി.മത്തായി ,ഫണ്ട് റേസിംഗ് ചെയര്മാന് അനിയന് ജോര്‍ജ്, കേരളാ കണ്വന്ഷന് ചെയര്മാന് സജി ഏബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോ. സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറാര്‍ ജയിന് കണ്ണച്ചാന്‍ പറമ്പില്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
തുടര്‍ന്ന് പ്രശസ്ത ഗായകന് ചാള്‍സ് ആന്റണിയുടെ ഗാനസന്ധ്യയും നടന്നു.