Image

മില്‍പാര്‍ക്ക് പള്ളിയില്‍ തിരുനാള്‍ ജൂണ്‍ 7 ന്

Published on 01 June, 2019
മില്‍പാര്‍ക്ക് പള്ളിയില്‍ തിരുനാള്‍ ജൂണ്‍ 7 ന്


മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ നാല്, അഞ്ച്, ആറ്, ഏഴ് (ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ ആഘോഷിക്കുന്നു. 

ജൂണ്‍ 4നു നടക്കുന്ന നവനാള്‍ നൊവേനയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയും പിന്നീട് മോചിതനാക്കുകയും ചെയ്ത സലേഷ്യന്‍ സഭാംഗം ഫാ. ടോം ഉഴുന്നാലില്‍ തന്റെ അനുഭവസാക്ഷ്യം പങ്കുവയക്കും. വൈകുന്നേരം ഏഴിന് ആഘോഷമായ സമൂഹബലിയില്‍ ഫാ.ടോം ഉഴുന്നാലില്‍, ഫാ.ഷാല്‍ബിന്‍ കാലഞ്ചേരി, ഫാ. ആന്റണി ക്രൂസ് എന്നിവര്‍ തി ക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. 

പ്രധാന തിരുനാള്‍ ദിനമായ ജൂണ്‍ 7ന് പാദുവായില്‍ നിന്നും കൊണ്ടുവ ന്ന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് എഴുന്നള്ളിച്ചു വച്ച് വൈകുന്നേരം 6 മുതല്‍ ജപമാലയും തുടര്‍ന്ന് വിശുദ്ധ അന്തോണീസിന്റെ നൊവേനയും ഉണ്ടായിരിക്കും. 7 ന് ഫ്രാന്‍സിസ്‌കന്‍ വൈദിക ടെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് വിശുദ്ധന്റെ തി സ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവും നടക്കും. സ്‌നേഹവിരുന്നോടെ തിരുനാളിന് സമാപനമാകും. തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. 

മെല്‍ബണിലെ വിവിധ െ്രെകസ്തവ സമൂഹങ്ങളിലെ വിശ്വാസികള്‍ ഒരുമിച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥത്തിലൂടെ ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സഹ വികാരി ഫാ. ആന്റണി ക്രൂസ് അറിയിച്ചു.

വിലാസം: സെന്റ് ഫ്രാന്‍സിസ് അസിസി ചര്‍ച്ച്, 290 ചൈല്‍ഡ്‌സ് റോഡ്, മില്‍പാര്‍ക്ക്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക