Image

ഞങ്ങള്‍ കൃതാര്‍ത്ഥരാണ്,ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുവാന്‍ സാധിച്ചതില്‍ : സജു ജോസഫ്

Published on 31 May, 2019
ഞങ്ങള്‍ കൃതാര്‍ത്ഥരാണ്,ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുവാന്‍ സാധിച്ചതില്‍ : സജു ജോസഫ്
ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുവാന്‍ സാധിച്ചതില്‍ ഫോമാ കൃതാര്‍ത്ഥരാണെന്നു ഫോമാ ജോ.സെക്രട്ടറി സജു ജോസഫ് .പ്രളയക്കെടുതിയില്‍ അകപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് നല്‍കിയ വാക്കാണത് .അത് പാലിക്കപ്പെടുന്ന സുവര്‍ണ്ണ ദിനമാണ് ജൂണ്‍ രണ്ട് .

ജൂണ്‍ രണ്ടിന് ഫോമാ കേരളാ കണ്‍വന്‍ഷനില്‍ നാല്‍പ്പതോളം വീടുകള്‍ കേരളത്തിന്റെ പ്രളയമേഖലയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച് നല്‍കുമ്പോള്‍ ഫോമയുടെ ജോ. സെക്രട്ടറി എന്ന നിലയില്‍ നിറഞ്ഞ സന്തോഷമാണുള്ളത്.

ആറ് വീടുകള്‍ ഫോമാ വില്ലേജ് പ്രോജക്ടിന് സംഭാവന ചെയ്യുന്ന മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക)യുടെ 2013 15 ലെ പ്രസിഡന്റായും ഇപ്പോഴത്തെ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ആയും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നു. സാന്‍ ഫ്രാന്‍സിസ്‌ക്കോയിലെ ബേ മലയാളി അസോസിയേഷന്‍ ഒരു വീടും കൂടി നല്‍കിയപ്പോള്‍ വെസ്‌റ്റേണ്‍ റീജിയണില്‍ 7 വീടുകളുടെ നിര്‍മ്മാണത്തിന് പിന്നില്‍ നില്‍ക്കുവാന്‍ സാധിച്ചു.

എന്നോടൊപ്പം വെസ്‌റ്റേണ്‍ റീജിയണില്‍ നിന്ന് ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, റീജിയണല്‍ വൈസ്  പ്രസിഡന്റ് ജോസഫ് ഔസോ, നാഷണല്‍ കമ്മറ്റി അംഗങ്ങളായ സിജില്‍ പാലയ്ക്കലോടി, ജോസ് വടകര, വെസ്‌റ്റേണ്‍ റീജിയണ്‍ ചെയര്‍മാന്‍ പോള്‍ കെ.ജോണ്‍, ബൈലോ കമ്മിറ്റി ചെയര്‍മാന്‍ ഈശോ സാം ഉമ്മന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം 15 വീടുകള്‍ ഫോമാ വില്ലേജിലേക്ക് വന്നപ്പോള്‍ അതില്‍ 7 വീടുകള്‍ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിന്ന് മാത്രം നല്‍കുവാന്‍ സാധിച്ചത് ഈ പ്രോജക്ടിനോട് ജനങ്ങള്‍ കാട്ടിയ സ്‌നേഹമാണ് എന്ന് എടുത്ത് പറയണം.11 അസ്സോസിയേഷനുകള്‍ ഉള്ള വെസ്‌റ്റേണ്‍ റീജിയണ്‍ ഫോമയുടെ ഏറ്റവും കരുത്തുറ്റ റീജിയണും കൂടിയാണ്.

പ്രളയക്കെടുതിയിലകപ്പെട്ട് നമ്മുടെ സഹോദരങ്ങള്‍ വിഷമതകള്‍ അനുഭവിച്ചപ്പോള്‍ അവര്‍ക്ക് അത്യാവശ്യം വേണ്ട സഹായങ്ങള്‍ നല്‍കുവാന്‍ നാട്ടിലെത്തി പ്രവര്‍ത്തിക്കുവാനും സാധിച്ചു. കടപ്ര, നിരണം, തിരുവല്ല, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ച ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഫോമയുടെ സാന്നിദ്ധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

പ്രളയത്തിന് ശേഷം എന്ത് എന്ന ചിന്തയില്‍ നിന്നാണ് ഫോമാ വില്ലേജ് പ്രോജക്ട് എന്ന ആശയം ഉണ്ടായത്. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ മുന്നോട്ടുവച്ച ആശയം എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചു. നോയല്‍ മാത്യു ഒരേക്കര്‍ ഭൂമി ദാനമായി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ത്തന്നെ പദ്ധതിക്ക് ചൂടുപിടിച്ചു. സഹായങ്ങള്‍ ഒഴുകിയെത്തി .20 വീടുകള്‍ നാല്‍പ്പതിലേക്ക് ഉയരുന്നു ഇനി 40, ല്‍ നിന്ന് നൂറിലക്ക് ഉയരുകയാണ്. ഇതു വരെ ഫോമ ഏറ്റെടുത്ത് നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. എല്ലാം സാധാരണ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും വിജയത്തിനും വേണ്ടി ഉള്ള വയായിരുന്നു. ഫോമാ കാന്‍സര്‍ പ്രോജക്ട തന്നെ ഒരുദാഹരണം.

ഫോമാ വില്ലേജ് പ്രോജക്ട് ഫോമയുടെ പ്രസ്റ്റീജ് പ്രോജക്ടാണ്. നാല്‍പ്പതു വിടുകളുടെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്ന ദൗത്യമായിരുന്നു അത്. വില്ലേജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോഓര്‍ഡിനേറ്റ് ചെയ്തത് തണല്‍ ചാരിറ്റിയാണ്.വളരെ കൃത്യതയോടെ കൂടി അവര്‍ അവരുടെ ജോലി ന്നു. അതിലുപരി വീടുകള്‍ ലഭിക്കുന്നവരുടെ സഹകരണവും എടുത്തു പറയേണ്ടതാണ്.

കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായി നാല്‍പ്പത് വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുമ്പോള്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്.ജനങ്ങള്‍ക്കും കേരള സര്‍ക്കാരിനും നല്‍കിയ വാക്ക് പാലിക്കുവാന്‍ സാധിച്ചതിലെ കൃതാര്‍ത്ഥത. അതിന് സഹായമായി നിന്ന എല്ലാവര്‍ക്കും ആശംസകളും നന്ദിയും അറിയിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക