ഫോമാ വില്ലേജ് പ്രോജക്ട്; പാരിസ്ഥിതിക വികസന മാതൃക: തോമസ് ടി ഉമ്മന്‍
അനില്‍ പെണ്ണുക്കരPublished on 30 May, 2019
ഫോമാ നവകേരളത്തിന് സംഭാവന ചെയ്യുന്ന വില്ലേജ് പ്രോജക്ട് പാരിസ്ഥിതിക വികസന മാതൃകയാണെന്ന് ഫോമാ അഡ്വൈസറി ബോര്‍ഡ് ചെയര്മാന് തോമസ് ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. വളരെ അഭിനന്ദനം അര്‍ഹിക്കുന്ന നിര്‍മ്മാണ ശൈലിയിലൂടെ നാല്‍പ്പതിലധികം വീടുകള്‍ ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നവകേരളത്തിനായി സമര്‍പ്പിക്കുന്ന അസുലഭ മുഹൂര്‍ത്തം ഫോമയുടെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ എല്ലാവരാലും ആദരിക്കപ്പെട്ട ഒരു സംഘടനയായി മാറിക്കഴിഞ്ഞു. എങ്കിലും ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. പ്രവാസി സമൂഹത്തിന്റെ തന്നെ പൊതുവായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഫോമയ്ക്ക് കഴിയണം. ആ തലത്തിലേക്ക് ഫോമയെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ഫോമയുടെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും കഴിയണം. ഫോമാ തുടങ്ങിയ കാലം മുതല്‍ നടപ്പിലാക്കിയ ജീവകാരുണ്യ പദ്ധതികള്‍ കേരള മനസിന്റെ മനഃസാക്ഷിയെ ഉണര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു .അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഫോമാ വില്ലേജ് പ്രോജക്ട് .അതിന്റെ സംഘാടനമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് .ഏറ്റവും മികച്ച രീതിയില്‍ വില്ലേജ് പ്രോജക്ട് പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചതില്‍ ഫോമ ടീമിനെ പ്രത്യേകം അഭിനന്ദിക്കുന്നതായി തോമസ് ടി .ഉമ്മന്‍ അറിയിച്ചു
ഔദ്യോഗിക ജീവിതത്തിലും സംഘടനാ തലത്തിലും മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച തോമസ് ടി ഉമ്മന്‍ അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മുന്നിട്ടിറങ്ങിയിട്ടുള്ള വ്യക്തിയാണ്.ഇന്ത്യന്‍ കോണ്‍സുലേറ്റിനേയും, വിവിധ സാമൂഹ്യ സംഘടനകളേയും ഏകോപിപ്പിച്ച് ടൗണ്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കുക വഴി നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിച്ചിട്ടുണ്ട്.
സംഘടനാതലത്തില്‍ ഒരു പുതു തലമുറയെ വാര്‍ത്തെടുക്കുവാന്‍ അമേരിക്കന്‍ മലയാളി സംഘടനകള്‍ ശ്രമിക്കണം . വളര്‍ന്നു വരുന്ന തലമുറകളെ ഫോമയുടെ ഭാഗമാക്കുന്നതിന് നാം ഓരോരുത്തരും ശ്രദ്ധിക്കണം . അവരെ ഒരു രാഷ്ട്രീയ സമൂഹമായി വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ ഭാവിയില്‍ പ്രവാസി സംഘടനകളുടെ നിലനില്‍പ്പു പോലും സാധ്യമാവുകയുള്ളൂ . ഇതിനെല്ലാം മാറ്റമിടാന് ഉതകുന്ന പ്രവര്‍ത്തനമാണ് ഫോമ ഇപ്പോള്‍ നടത്തുന്നത്. അതിന്റെ ചവിട്ടുപടിയാണ് ഫോമാ വില്ലേജ് പ്രോജക്ട് .നവകേരളത്തിന് സമര്‍പ്പിക്കുന്ന ഫോമാ വില്ലേജ് പ്രോജക്ടിന് സ്നേഹം നിറഞ്ഞ അഭിനനന്ദനങ്ങള്‍ അറിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല