Image

അണികള്‍ ജാഗ്രത പാലിക്കണമെന്ന് രാഹുല്‍ ഗാന്ധി; വരാനിരിക്കുന്നത് നിര്‍ണായകമായ മണിക്കൂറുകള്‍

കല Published on 22 May, 2019
അണികള്‍ ജാഗ്രത പാലിക്കണമെന്ന് രാഹുല്‍ ഗാന്ധി; വരാനിരിക്കുന്നത് നിര്‍ണായകമായ മണിക്കൂറുകള്‍

വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യാജ എക്സിറ്റ് പോളുകളില്‍ പ്രവര്‍ത്തകര്‍ നിരാശരാകരുത്. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം. പ്രവര്‍ത്തകരുടെ അധ്വാനം വെറുതെയാകാന്‍ പോകുന്നില്ല. 
പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് രാഹുല്‍ പ്രവര്‍ത്തകരുമായി സംവദിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക