Image

മാതാവിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു.

പി.പി. ചെറിയാന്‍ Published on 22 May, 2019
മാതാവിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു.
ഡാളസ് : ഉച്ചക്കുശേഷം  കുട്ടിയെ സ്‌ക്കൂളില്‍ നിന്നും പിക്ക് ചെയ്യാതെ അപ്രത്യക്ഷമായ ഡാളസ്സിലെ മാതാവിനെ ഒരു മാസമായിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഈ തിരോധാനത്തെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് പോലീസ് പ്രതിഫലം പ്രഖ്യാപിച്ചു. മെയ് 21 ചൊവ്വാഴ്ച മസ്‌കിറ്റ് പോലീസ് നടത്തിയ പത്രസമ്മേളനത്തിലാണ് 2500 ഡോളര്‍ പ്രതിഫലവും പൊതുജനങ്ങളുടെ സഹായവും അഭ്യര്‍ത്ഥിച്ചത്.

ഏപ്രില്‍ 17 നായിരുന്നു സംഭവം. ജോലിക്കുശേഷം പ്രിസ് ഡെന്നിസ്(26) ബേബി സിറ്ററില്‍ നിന്നും കുട്ടിയെ പിക്ക് ചെയ്യാന്‍ സാധാരണ വന്നിരുന്ന സമയത്തിന് രണ്ടു മണിക്കൂര്‍ വൈകിയാണ് ഇവര്‍ അപ്രത്യക്ഷമായ വിവരം പോലീസിന് ലഭിച്ചത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ തൊട്ടുത്ത ദിവസം ഇവരുടെ വാഹനം ഈസ്റ്റ് ഡാളസ്സില്‍ നിന്നും കണ്ടെത്തി.

അപ്രത്യക്ഷമായ ദിവസം തന്നെ ഡാളസ്സിലെ മറ്റൊരു പാര്‍ക്കിങ്ങ് ലോട്ടില്‍ ഇവര്‍ എത്തിയ ചിത്രങ്ങള്‍ ക്യാമറയില്‍ കണ്ടെത്തിയിരുന്നു.
വിവരം ലഭിക്കുന്നവര്‍ മസ്‌കിറ്റ് പോലീസിനെ 972 285 6336, 972 216 6791 എന്നീ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

മാതാവിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു.മാതാവിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു.മാതാവിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക