Image

താന്‍ കൊല്ലപ്പെടാന്‍ ആഗ്രഹിക്കുന്നത് നരേന്ദ്രമോഡി ; ബിജെപി നേതാവിന് മറുപടിയുമായി കെജ്രിവാള്‍

Published on 21 May, 2019
താന്‍ കൊല്ലപ്പെടാന്‍ ആഗ്രഹിക്കുന്നത് നരേന്ദ്രമോഡി ; ബിജെപി നേതാവിന് മറുപടിയുമായി കെജ്രിവാള്‍

ന്യൂഡല്‍ഹി: താന്‍ കൊല്ലപ്പെടണമെന്ന് ആഗ്രഹിക്കുന്നത് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനല്ല പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബിജെപി നേതാവ് വിജയ് ഗോയലിനുള്ള മറുപടിയുമായിട്ടാണ് കെജ്‌രിവാള്‍ രംഗത്ത് എത്തിയത്. നേരത്തേ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ തന്നെ വധിക്കപ്പെട്ടേക്കാമെന്ന് കെജ്‌രിവാള്‍ പറഞ്ഞതിന് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ തന്നെ കെജ്‌രിവാള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നെന്ന് ഗോയല്‍ പറഞ്ഞിരുന്നു.

ഇന്ദിരാഗാന്ധിയെ പോലെ ഒരിക്കല്‍ താനും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈ കൊണ്ട് കൊല്ലപ്പെട്ടേക്കാമെന്ന് കഴിഞ്ഞ ദിവസമാണ് കെജ്‌രിവാള്‍ പറഞ്ഞത്. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കൊണ്ട് ബിജെപി അത് നിറവേറ്റുമെന്നും പറഞ്ഞിരുന്നു. പഞ്ചാബിലെ ഒരു ന്യൂസ് ചാനലിനോടാണ് കെജ്‌രിവാള്‍ ഇങ്ങിനെ പറഞ്ഞത്. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് ഗോയല്‍ ട്വിറ്ററിലൂടെ രംഗത്ത് വന്നിരുന്നു. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ തന്നെ സംശിക്കുന്നത് ഡല്‍ഹി പോലീസിന്റെ തന്നെ സല്‍പ്പേര് കളഞ്ഞുകുളിക്കുന്ന നടപടികയാണ് കെജ്‌രിവാളിന്റേതെന്നും വിമര്‍ശിച്ചു.

എന്നാല്‍ താന്‍ മരിക്കേണ്ടത് സുരക്ഷാ ഉദ്യോഗസ്ഥരുടേതല്ല, പ്രധാനമന്ത്രി മോഡി ജിയുടെ ആവശ്യമാണെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്. 2015 ല്‍ നരേന്ദ്രമോഡി കേന്ദ്രത്തില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹത്തെ വിഡ്ഡിയാക്കിക്കൊണ്ട് കെജ്‌രിവാള്‍ ഡല്‍ഹിയില്‍ അധികാരം പിടിച്ചത്. മൊത്തം 70 നിയമസഭാ സീറ്റിലെ 67 സീറ്റുകളും എഎപി പിടിച്ചപ്പോള്‍ മൂന്ന് സീറ്റ് മാത്രമായിരുന്നു ബിജെപിയ്ക്ക് കിട്ടിയത്. അടുത്തിടെ ഡല്‍ഹിയിലെ മോട്ടി നഗര്‍ വഴി റോഡ്‌ഷോ നടത്തമ്പോള്‍ ഒരു പരിപാടിക്കിടയില്‍ ഒരാള്‍ വേദിയില്‍ കയറി കെജ്‌രിവാളിന്റെ മുഖത്തടിച്ചിരുന്നു

ബിജെപി പ്രവര്‍ത്തകരാണ്യാ ആക്രമണത്തിന് പിന്നിലെന്ന് എഎപി ആരോപിച്ചപ്പോള്‍ എഎപി യില്‍ നിന്നും പുറത്തു വന്ന വിമതനാണ് അടിച്ചതെന്നാണ് ബിജെപി പറഞ്ഞത്. അതേസമയം താന്‍ മരിച്ചു വീണാലും പോലീസും ഇതു തന്നെ പാടുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. പഞ്ചാബില്‍ ഒരു കോണ്‍ഗ്രസുകാരന് അരിശം വന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രിയെ തല്ലാറുണ്ടോയെന്ന് കേജ്‌രിവാള്‍ ചോദിച്ചു. ബിജെപിക്കാര്‍ക്ക് ദേഷ്യം വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കൈവെയ്ക്കുമോയെന്നും കെജ്‌രിവാള്‍ ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക