Image

തോമസ്‌ ഐസക്കിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ശ്രീധരന്‍ പിള്ള കേസ്‌ നല്‍കി

Published on 21 May, 2019
തോമസ്‌ ഐസക്കിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ശ്രീധരന്‍ പിള്ള കേസ്‌ നല്‍കി
 
തിരുവനന്തപുരം : സമൂഹ മാദ്ധ്യമം വഴി അപകീര്‍ത്തിപ്പെടുത്തിയ തോമസ്‌ ഐസക്കിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍ പിള്ള കേസ്‌ ഫയല്‍ ചെയ്‌തു .ദേശീയ പാത വികസനത്തിന്‌ എതിരായി ശ്രീധരന്‍ പിള്ള കേന്ദ്രത്തിലേക്ക്‌ കത്തയച്ചെന്ന സോഷ്യല്‍ മീഡിയയിലെ പോസ്റ്റിനെതിരെയാണ്‌ ശ്രീധരന്‍ പിള്ള കേസ്‌ കൊടുത്തത്‌.

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ സിവില്‍, ക്രിമിനല്‍ കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തതെന്ന്‌ ശ്രീധരന്‍ പിള്ള പറഞ്ഞു . ' കേസു ജയിക്കും, നഷ്ടപരിഹാരത്തുക ശബരിമല സമരത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും പീഡനമേറ്റുവാങ്ങിയ അയ്യപ്പഭക്തര്‍ക്ക്‌ നല്‍കുമെന്നും `അദ്ദേഹം പറഞ്ഞു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക