Image

പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ്‌ മിമിക്രി കലാകാരനു ദാരുണമരണം

Published on 21 May, 2019
  പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ്‌ മിമിക്രി കലാകാരനു ദാരുണമരണം
 
കോഴിക്കോട്‌: പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ്‌ മിമിക്രി കലാകാരനു ദാരുണമരണം. കാലിക്കറ്റ്‌ സൂപ്പര്‍ ജോക്‌സ്‌, കൊച്ചിന്‍ പോപ്പിന്‍സ്‌, തൃശൂര്‍ തൈക്ലോണ്‍ എന്നീ ട്രൂപ്പുകളില്‍ അംഗമായിരുന്ന റഫീഖ്‌ മാത്തോട്ടം (46 )ആണ്‌ മരിച്ചത്‌.

ഇന്നലെ രാത്രി തിരുവണ്ണൂരിലെ ഒരു കല്ല്യാണ വീട്ടില്‍ പരിപാപടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ റഫീഖിനെ വിഎസ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മാത്തോട്ടം എസ്‌ പി ഹാളില്‍ പൊതുദര്‍ശനത്തിന്‌ വച്ച ശേഷം മാത്തോട്ടം ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ : ഫഹ്‌ മിത. മക്കള്‍: ഇനായത്ത്‌, തമീം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക