Image

ബാലക്കോട്ട്‌ മോഡല്‍ `ആക്രമണം' ഇനി വോട്ടിംഗ്‌ മെഷിനുകളിലെന്ന്‌ മെഹ്‌ബൂബ മുഫ്‌തി

Published on 21 May, 2019
ബാലക്കോട്ട്‌ മോഡല്‍ `ആക്രമണം' ഇനി വോട്ടിംഗ്‌ മെഷിനുകളിലെന്ന്‌ മെഹ്‌ബൂബ മുഫ്‌തി


വോട്ടിങ്‌ മെഷിന്‍ അട്ടിമറിയില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തുടരുന്ന നിശ്ശബ്ദത ആശങ്കപ്പെടുത്തുന്നതാണെന്ന്‌ ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്‌ബൂബ മുഫ്‌തി. ഇ.വി.എമ്മുകളില്‍ അട്ടിമറി നടന്നതായുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുപോലും കമ്മീഷന്‍ ഈ ആശങ്കയ്‌ക്കു വിശദീകരണം നല്‍കിയിട്ടില്ലെന്നും അവര്‍ ട്വീറ്റ്‌ ചെയ്‌തു.

സംശയകരമായ എക്‌സിറ്റ്‌ പോളുകള്‍ക്കു പുറമേ വോട്ടിംഗ്‌ മെഷിനുകളില്‍ തിരിമറി നടത്തുന്നത്‌ അണിയറയില്‍ അടുത്ത ബാലാകോട്ട്‌ ഒരുങ്ങുന്നതായി വ്യക്തമാക്കുന്നതാണെന്നും അവര്‍ ആരോപിച്ചു.

`ബി.ജെ.പി ജയിക്കുന്നതോ തോല്‍ക്കുന്നതോ ഈ ലോകത്തിന്റെ അവസാനമല്ല. എന്നാല്‍ അതു സ്ഥാപനങ്ങളില്‍ അട്ടിമറി നടത്തുമെന്നും മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ചയുണ്ടാക്കുമെന്നുമുള്ളതാണു സത്യം.

ഈ സംവിധാനത്തിലുള്ള ആത്മാഭിമാനമുള്ള പലരും, മാധ്യമപ്രവര്‍ത്തകരടക്കം എഴുന്നേറ്റുനിന്ന്‌ അവരുടെ ശബ്ദം ഉയര്‍ത്തുന്നുണ്ട്‌. എന്താണോ ശരി, അതിനുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെ ഈ ഫലം ബാധിക്കില്ലെന്നു പ്രതീക്ഷിക്കുന്നു.'- മെഹ്‌ബൂബ പറഞ്ഞു.

ഇ.വി.എം അട്ടിമറി നടന്നെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇന്നു തള്ളിയിരുന്നു. യാതൊരു തരത്തിലുള്ള അട്ടിമറിയും നടന്നിട്ടില്ലെന്നും എല്ലാ മെഷീനുകളും സുരക്ഷിതമാണെന്നുമാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പ്രതികരിച്ചരിച്ചത്‌.

ഇന്ന്‌ രാവിലെയാണ്‌ എസ്‌.പി , ബി.എസ്‌.പി, കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള 21 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ടത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക