Image

ഒരു വിശ്വാസത്തിന്റെ വശങ്ങള്‍-(അവസാനഭാഗം: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 20 May, 2019
ഒരു വിശ്വാസത്തിന്റെ വശങ്ങള്‍-(അവസാനഭാഗം: ജോണ്‍ വേറ്റം)
സ്റ്റാറ്റന്‍ ഐലന്‍ഡിലെ പള്ളിക്കേസ് അവസാനിച്ചിട്ട് ഒരു ദശാബ്ദം കഴിഞ്ഞെങ്കിലും, കേസ് ദാനം ചെയ്ത ഭിന്നത കുടുംബബന്ധങ്ങളില്‍ വരുത്തിയ മുറിവുകള്‍ ഇപ്പോഴും വിങ്ങുന്നു! വിഭാഗീയതയുടെ വിഷമതകള്‍ വിട്ടുമാറിയിട്ടില്ല. 1975-ല്‍, ഭരണാധികാരം സ്ഥാനം സ്വത്ത് എന്നിവക്കുവേണ്ടി 1934 ലെ സഭാഭരണഘടന ഭേദിച്ചുകൊണ്ട് ആരംഭിച്ച വ്യവഹാരം, 1995-ലെ ഇന്‍ഡ്യന്‍ സുപ്രീം കോടതിയുടെ അന്തിമവിധിയോടെ സമാപിക്കേണ്ടതായിരുന്നു. എങ്കിലും, ഐക്യപ്പെടാനുള്ള വിമുഖത തുടര്‍നടപടികളുമായി മുന്നോട്ടുപോയി. വീണ്ടും മുമ്പോട്ട് പോകുവാനാവാത്തവിധം അന്ത്യസ്ഥാനത്ത് വന്നുനില്‍ക്കുന്നു. ഇനി എങ്ങോട്ട് എന്ന ചോദ്യം ഉയരുന്നു. വിഭാഗീയത വളര്‍ച്ചക്ക് ആവശ്യമെന്ന് കരുതുന്നവരുണ്ട്. അവരുടെ അനന്തരഗമനം എന്തായിരുന്നാലും, നോര്‍ത്തമേരിക്കയിലും ഉണ്ടാകേണ്ടത് വ്യാപകമായ സമാധാനമാണ്. കലഹവും വ്യവഹാരവുമല്ല. പരസ്പരം സ്‌നേഹിക്കാനും, സഹകരിക്കാനും, ഒത്തൊരുമിച്ച് സഹവസിക്കാനുമുള്ള വിശ്വാസികളുടെ മൗലികാവകാശം അംഗീകരിക്കപ്പെടണം.
സമുദായക്കേസിന്റെ തുടര്‍ച്ചയില്‍ പ്രതിഫലിച്ചത് യേശുക്രിസ്തുവിന്റെ മഹത്തായ സിദ്ധാന്തങ്ങള്‍ക്കെതിരേ വന്ന അകല്‍ചയും, നീതിനിയമങ്ങളോടുള്ള നിഷേധവുമാണ്. ഇനിയും ഇവ തുടരേണമോ?

ഇന്നത്തെ അവസ്ഥിതിയില്‍, സമുദായക്കേസ് സംബന്ധിച്ച ഇന്‍ഡ്യന്‍ സുപ്രീംകോടതി വിധിക്ക് നോര്‍ത്തമേരിക്കയിലെ മലങ്കരസഭാവിഭാഗങ്ങളെ യോജിപ്പിക്കുവാന്‍ കഴിയുമോ? ഇവരില്‍, ഒരു പക്ഷം അന്ത്യോഖ്യാ സിംഹാസനത്തിന്റെ നേരിട്ടുള്ള ഭരണത്തില്‍ കീഴിലുള്ള സ്വതന്ത്രഭദ്രാസനത്തിലും മറുപക്ഷം കാതോലിക്കോസിന്റെ അധികാരപരിധിക്കുള്ളിലുള്ള രണ്ട് അമേരിക്കന്‍ ഭദ്രാസനങ്ങളിലും പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഇന്‍ഡ്യന്‍ 'ജുഡീഷല്‍ സിസ്റ്റം' അമേരിക്കയില്‍ ബാധകമല്ലാത്തതിനാല്‍ സുപ്രീംകോടതി വിധി പാത്രിയര്‍ക്കീസിന്റെ സ്വതന്ത്രഭദ്രാസനത്തെ സ്പര്‍ശിക്കുകയില്ലെന്ന് വിദഗ്ധാഭിപ്രായം.  അങ്ങനെയാണെങ്കിലും, 1975-ല്‍ സമുദായക്കേസ് ആരംഭിക്കുന്നതിനു മുമ്പ് അമേരിക്കയിലുണ്ടായിരുന്ന മലങ്കര സുറിയാനി സഭാവിശ്വാസികള്‍ ഒരു ജനമായിനിന്ന് ആരാധിച്ചത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണത്തില്‍ കീഴിലായിരുന്നു. 1976 മേയ് മാസം വരെ ആ സ്ഥിതി തുടര്‍ന്നു. പിന്നീട് സ്ഥാപിക്കപ്പെട്ട എല്ലാ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളെയും ചേര്‍ത്തുണ്ടാക്കിയ മലങ്കര അതിഭദ്രാസനം 1993-ലായിരുന്നു പ്രവര്‍ത്തനത്തില്‍ വന്നത്. അക്കാരണത്താല്‍, സമുദായക്കേസ് പൂര്‍ണ്ണമായി കെട്ടടങ്ങുമ്പോള്‍, സമവായബന്ധം സ്ഥാപിച്ചു സകലമലങ്കര സുറിയാനിസഭാ വിശ്വാസികളും പുനഃസ്ഥാപിച്ചു സകല മലങ്കര സുറിയാനിസഭാ വിശ്വാസികളും പുനഃസംഗമിക്കുമെന്നാണ് വേറൊരു പ്രതീക്ഷ. എന്നുവരികിലും, വിശ്വാസികള്‍ ഭദ്രാസനം വിട്ടു സ്വദേശീയരോടൊത്തു ചേര്‍ന്നാലും, തന്റെ അധികാരത്തിലും അനുഭവത്തിലുമിര്കകുന്ന ദേവാലയ സ്വത്ത്-അത് അല്‍മായരുടെ അദ്ധ്വാനഫലമാണെങ്കിലും- പരമാധികാരം വിട്ടുകൊടുക്കുമെന്ന് ആശിക്കാമോ?

കുടുംബപാരമ്പര്യങ്ങളെയും മലയാളഭാഷയേയും സ്‌നേഹിക്കുന്ന, ദേശാഭിമാനികളായ വിശ്വാസികള്‍ ഐക്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരാണ്. അവര്‍ക്കും സമാധാനവും സ്‌നേഹവും നിറഞ്ഞ, നീതിയുള്ള ജീവിതഗതി തുടരുവാന്‍ സാധിക്കണം. യുവതലമുറയെ ദുഷ്പ്രവര്‍ത്തികളിലേക്ക് നയിക്കുകയും സമരദാഹികളാക്കി മാറ്റുകയും ചെയ്യുന്ന മാരകപ്രവണത വെടിയണം. നോര്‍ത്തമേരിക്കയിലെ മലങ്കരസുറിയാനി ക്രിസ്ത്യാനികളുടെ സാമൂഹ്യസുവിശേഷം മെച്ചപ്പെടുത്തുന്നതിനും, പ്രബോധനം സ്വീകാര്യമാക്കുന്നതിനും വേണ്ടി ഇടയസമൂഹം യാഥാര്‍ത്ഥ്യബോധമുള്ളവരും യേശുക്രിസ്തുവിന്റെ പാതപിന്തുടരുന്നവരുമാകണം. എന്നാലും, ക്രൈസ്തവ ധര്‍മ്മങ്ങളോട് സമാന്തരമുള്ള വ്യാഖ്യാനങ്ങള്‍ വേദികളില്‍ വരുന്നുണ്. നിരപ്പിനും സമാധാനത്തിനു വേണ്ട ഉദ്‌ബോധനങ്ങള്‍ ഉയരുന്നില്ല. രക്തപാതകളില്‍ നിന്ന് മാറിനില്‍ക്കേണ്ടവര്‍, ആത്മഹത്യയും ഭീകരപ്രവര്‍ത്തികളുമായി നരകം സൃഷ്ടിക്കുന്നു! ഭൂമുഖത്ത് രക്തക്കറപുരട്ടുന്നു! ഓരോ മതങ്ങളും, സഭകളും, ഇതരവിഭാഗങ്ങളെ വിമര്‍ശിക്കുകയും സ്വയം പുകഴ്ത്തുകയും ചെയ്യുന്നു. ആയതിനാല്‍, ജനതകളില്‍ മനുഷത്വഗുണങ്ങള്‍ കുറയുന്നു. ദൈവവിശ്വാസം മനുഷ്യന്റെ തുണയാണ്! അത്, സമാധാനത്തിനും, സന്തോഷത്തിനും, സുരക്ഷയ്ക്കും, സ്‌നേഹത്തിനും, സ്വാതന്ത്ര്യത്തിനും മാര്‍ഗ്ഗമാകണം.

മലങ്കര സുറിയാനിസഭാ വിഭാഗങ്ങള്‍ ഒരു നിര്‍ണ്ണായകഘട്ടത്തില്‍ വന്നുനില്‍ക്കുന്നു. സമുദായക്കേസ് ഇവിടെ അവസാനിപ്പിക്കാം. മറിച്ച് 1934 ലെ സഭാഭരണഘടനക്ക് വിരുദ്ധമായി വീണ്ടും ഒരു നിയമനമോ അഭിഷേകമോ ഉണ്ടായാല്‍, പൂര്‍വ്വാധികം ശക്തിയോടെ കേസ് മുന്നോട്ട് പോകാം. എങ്കിലും, വര്‍ദ്ധിക്കുന്ന യുവവൈദികര്‍ക്ക് ആരാധനക്ക് ഇംഗ്ലീഷ്ഭാഷാ മാത്രം മതിയെന്ന ചിന്ത വന്നതിനാലും, മറ്റ് കാതലായ കാരണങ്ങള്‍ ഉള്ളതുകൊണ്ടും, വിദേശമേലായ്മ വിട്ട് നോര്‍ത്തമേരിക്കയിലെ എല്ലാ മലങ്കര സുറിയാനി ക്രിസ്ത്യാനികളും ഏകോപിച്ച് ഒരു പുതിയ സ്വതന്ത്രസഭ സ്ഥാപിക്കണമെന്ന ചിന്തയും പൊന്തിവന്നിട്ടുണ്ട്. അതും സഫലമാകണമെങ്കില്‍, ഭക്തന്മാരുടെ സഭയില്‍ സ്തുതിപാടുന്നവരില്‍ വെളിവ് നിറയണം. ഐക്യത്തിന്റെ അനുഗ്രഹങ്ങള്‍ക്കുവേണ്ടി സമാധാനത്തിന്റെ സമഭൂമിയില്‍ സഹോദരസ്‌നേഹത്തോടെ സത്യവിശ്വാസികള്‍ ഒത്തുചേരണം!

(അവസാനിച്ചു)

ഒരു വിശ്വാസത്തിന്റെ വശങ്ങള്‍-(അവസാനഭാഗം: ജോണ്‍ വേറ്റം)
Join WhatsApp News
M. V. 2019-05-20 08:43:04
 
   Going back to history, there is  likely the need  to correct may be    false accusation  too , including the ones against  the missionaries who were  sent to India, in Divine Providence , under special  favor of Bl.Mother  . St.Thomas very likely would have used Hebrew in Liturgy  , just as our Lord and Jews would have ; the arrivals of Syriac , the  caste system lies and errors that intruded into The Church , creating havoc and stand still growth, which is what was mostly resisted  in the arrival of the missionaries ;    unless God reveals to us the aspects in all these , such as He did , to the illiterate German nun , bl.Emmerich , we  would have to go soul searching  and  under headship of rightful  wisdom , to  discern areas that need be seen in truth  , to be set right in whatever  measure we can .
The practice of using words  in Liturgy that seem to  invoke sort of like curses , against those who  do not exactly  are like themselves -  unsure if same  is in the Liturgy of the Church in full  union with  the Catholic Church ( Malankara Catholic )  if so , a step  to correct same may be a good point for unity , to begin with .
Blessings and thank you for sharing ; desiring unity and thus oneness with the Heart of The Father , a desire  to  be  in all hearts .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക