Image

ഡാളസ്സില്‍ കേരള പെന്റ്‌കോസ്റ്റല്‍ റൈറ്റേഴ്‌സ് ഫോറം സമ്മര്‍മീറ്റ് മെയ് 25 ന്

പി പി ചെറിയാന്‍ Published on 20 May, 2019
ഡാളസ്സില്‍ കേരള പെന്റ്‌കോസ്റ്റല്‍ റൈറ്റേഴ്‌സ് ഫോറം സമ്മര്‍മീറ്റ് മെയ് 25 ന്
ഡാളസ്സ്: കേരള പെന്റകോസ്റ്റല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കാ ഡാളസ്സ് ചാപ്റ്റര്‍ സമ്മര്‍ മീറ്റ് 2019 മെയ് 25 ശനിയാഴ്ച രാവിലെ പത്തു മുതല്‍ ഡാളസ്സ് ഹെബ്രോണ്‍ പെന്റകോസ്റ്റല്‍ ഫെല്ലോഷിപ്പ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

'സ്‌നേഹത്തിലൂടെ സത്യത്തിന്റെ ആശയ വിനിമയം' എന്ന വിഷയമാണ് സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ച വിഷയം. കേരളത്തില്‍ നിന്നുള്ള സുവിശേഷകനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ പാസ്റ്റര്‍ തോമസ് ഫിലിപ്പാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടേണ്ടതാണ്.

ഡോ ഷിബു സാമുവേല്‍- 214 394 6821
ബ്രദര്‍ വില്‍സന്‍ തരകന്‍- 972 841 8924
പാസ്റ്റര്‍ തോമസ് മുല്ലക്കല്‍- 214 223 1194
ബ്രദര്‍ രാജി തരകന്‍- 469 274 2926
ബ്രദര്‍ വെസ്‌ലി മാത്യു- 214 929 7614

സ്ഥലം- ഹെബ്രോണ്‍ പെന്റകോസ്റ്റല്‍ ഫെല്ലോഷിപ്പ്, 13351, നോ. സ്‌റ്റെമ്മന്‍സ് ഫ്രീ വെയ്, ഡല്ലാസ്, TX 75077
ഡാളസ്സില്‍ കേരള പെന്റ്‌കോസ്റ്റല്‍ റൈറ്റേഴ്‌സ് ഫോറം സമ്മര്‍മീറ്റ് മെയ് 25 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക