Image

കല കുവൈറ്റ് കേന്ദ്ര മാതൃഭാഷ സമിതി രൂപീകരിച്ചു; അവധിക്കാല ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം

Published on 19 May, 2019
കല കുവൈറ്റ് കേന്ദ്ര മാതൃഭാഷ സമിതി രൂപീകരിച്ചു; അവധിക്കാല ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം


കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി നടത്തിവരുന്ന സൗജന്യമാതൃ ഭാഷപഠന പദ്ധതിയുടെ 2019 വര്‍ഷത്തെ കേന്ദ്ര മാതൃഭാഷ സമിതി രൂപീകരണ യോഗം അബാസിയ കല സെന്ററില്‍ മേയ് 16ന് നടന്നു. 

കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടികെ സൈജു സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. ഷമീജ് കുമാര്‍ (ഫ്യൂച്ചര്‍ ഐ), സാം പൈനാംമൂട്, വിഅനില്‍കുമാര്‍, സന്തോഷ് കുമാര്‍ പി സി, ഷിജു എസ് എന്നിവര്‍ സംസാരിച്ചു. കേന്ദ്ര മാതൃഭാഷ സമിതി കണ്‍വീനര്‍മാരായി അനില്‍ കൂക്കിരിയേയും ജോര്‍ജ് തൈമണ്ണിലിനേയും യോഗം തിരഞ്ഞെടുത്തു. സാം പൈനുംമൂട്, അഡ്വ. ജോണ്‍ തോമസ്, രഘുനാഥന്‍ നായര്‍, ജെ ആല്‍ബര്‍ട്ട്, സത്താര്‍ കുന്നില്‍, ടോളി പ്രകാശ്, കെ വിനോദ് എന്നിവരെ കേന്ദ്ര രക്ഷാധികാരി സമിതിയിലേക്ക് യോഗം തിരഞ്ഞെടുത്തു. 

34 അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മാതൃഭാഷ കേന്ദ്ര സമിതി പുനസംഘടിപ്പിച്ചു. മേഖല കണ്‍വീനര്‍മാരായി കിരണ്‍ കാവുങ്കല്‍ (അബാസിയ), ശരത് ചന്ദ്രന്‍ (സാല്‍മിയ), ഓമനക്കുട്ടന്‍ (അബു ഹലീഫ), രവീന്ദ്രന്‍ പിള്ള (ഫാഹാഹീല്‍) എന്നിവരെ തിരഞ്ഞെടുത്തു.

മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ജെ. സജി പുതുതായി തിരഞ്ഞെടുത്ത സമിതിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ അനീഷ് കല്ലുങ്കല്‍ സ്വാഗതവും അബാസിയ മേഖല സെക്രട്ടറി ശൈമേഷ് യോഗത്തിന് നന്ദിയും പറഞ്ഞു. ഈ വര്‍ഷത്തെ അവധിക്കാല ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുവൈത്തിന്റെ നാല് മേഖലയില്‍ നിന്നും നിരവധി പേര്‍ കേന്ദ്ര മാതൃഭാഷ സമിതി രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്:സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക