Image

ബാര്‍ ഡാന്‍സില്‍ ഞാനെന്താ ഓട്ടം തുള്ളല്‍ കാണിക്കണോ?. വിമര്‍ശകരോട് പൃഥ്വിയുടെ രോഷം

കല Published on 19 May, 2019
ബാര്‍ ഡാന്‍സില്‍ ഞാനെന്താ ഓട്ടം തുള്ളല്‍ കാണിക്കണോ?. വിമര്‍ശകരോട് പൃഥ്വിയുടെ രോഷം


ലൂസിഫറിലെ ബാര്‍ സീനിലുള്ള ഐറ്റം ഡാന്‍സ് പൃഥ്വിരാജിന് ഏറെ വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തിരുന്നു. ഒരേ സമയം സ്ത്രീപക്ഷ വാദിയായി ചമയുകയും സ്വന്തം സിനിമയില്‍ മസാലയ്ക്കായി സ്ത്രീശരീരത്തിന്‍റെ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നത് ശരിയാണോ എന്നായിരുന്നു പൃഥ്വിയോടുള്ള ചോദ്യം. എന്നാല്‍ ഇതിനെതിരെ രോഷപ്രകടനവുമായി എത്തുകയാണ് പൃഥ്വി. 
തന്‍റെ നിലപാടിനെയും തന്‍റെ സിനിമയെയും കൂട്ടികെട്ടുന്നത് എന്തിന് എന്നായിരുന്നു പൃഥ്വിയുടെ ചോദ്യം. ബാര്‍ സീനില്‍ ഐറ്റം ഡാന്‍സ് അല്ലാതെ ഓട്ടം തുള്ളല്‍ ഞാന്‍ കാണിക്കണമായിരുന്നു. ബാര്‍ സീനില്‍ ഐറ്റം ഡാന്‍സ് വെച്ചതില്‍ ഒരു കുറ്റബോധവുമില്ല. വിമര്‍ശിക്കുന്നവര്‍ കാര്യഗൗരവമില്ലാതെയാണ് വിമര്‍ശിക്കുന്നത് എന്നും പൃഥ്വി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക