Image

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ വസന്തോത്സവം വിജയകരമായി

Published on 17 May, 2019
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ വസന്തോത്സവം വിജയകരമായി
ന്യൂയോര്‍ക്ക്: 2019 മെയ് 10-നു ശനിയാഴ്ച വൈകുന്നേരം ക്യൂന്‍സ് വില്ലേജ്, ഹില്‍സൈഡ് അവന്യൂവിലുള്ള രാജധാനി ബാങ്ക്വറ്റ് ഹാളില്‍ വച്ചു കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ "വസന്തോത്സവം' വിജയകരമായി കൊണ്ടാടി.

ദേശീയഗാനത്തോടുകൂടി ആരംഭിച്ച പരിപാടിയില്‍ ഈവര്‍ഷത്തെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് പരിപാടികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. വിന്‍സെന്റ് സിറിയക്കിന്റെ പ്രസിഡന്‍ഷ്യല്‍ അഡ്രസില്‍ 2019-ലെ കേരള സമാജത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു രൂപരേഖ നല്‍കി. പ്രവര്‍ത്തനശൈലിയില്‍ വ്യത്യസ്തങ്ങളായ പല പരിപാടികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി അഫയേഴ്‌സിന്റെ ചുമതല വഹിക്കുന്ന ദേവദാസന്‍ നായര്‍ ആയിരുന്നു മുഖ്യാതിഥി. യുവതലമുറയെ കൂടുതലായി നമ്മുടെ സംസ്കാരത്തിലേക്ക് ചേര്‍ത്തു നിര്‍ത്തണമെന്നു അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. വിശിഷ്ടാതിഥികളും, 2019-ലെ പ്രവര്‍ത്തനസമിതിയും ചേര്‍ന്നു നിലവിളക്ക് തെളിയിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷകന്‍ ജെ. മാത്യൂസ് ഈസ്റ്റര്‍, വിഷു, മാതൃദിനം, നഴ്‌സസ് ഡേ എന്നീ വിശേഷദിവസങ്ങളെ സംയോജിപ്പിച്ചുകൊണ്ട് പ്രൗഡഗംഭീരമായി സംസാരിച്ചു. മാതാക്കളെ ആദരിക്കുന്ന അവസരത്തില്‍ മൂന്നു അമ്മമാരെ അനുസ്മരിക്കേണ്ടതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് എന്ന മാതൃസംഘടന, നമുക്ക് ജന്മം തന്ന അമ്മ, ഒപ്പം ഭൂമീദേവി . അദ്ദേഹത്തിന്റെ വിജ്ഞാനപ്രദമായ പ്രഭാഷണത്തിനുശേഷം റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്‌ളേറ്റര്‍ ഡോ. ആനി പോള്‍ ആശംസകള്‍ അര്‍പ്പിച്ചു. സദസ്സില്‍ സന്നിഹിതരായിരുന്ന എല്ലാ അമ്മമാര്‍ക്കും സമാജം വൈസ് ചെയര്‍മാന്‍ തോമസ് സാമുവേല്‍ മാതൃദിനാശംസകള്‍ അര്‍പ്പിക്കുകയും, ചുവന്ന റോസാപ്പൂക്കള്‍ നല്‍കി ആദരിക്കുകയും ചെയ്തു. 1980-നു മുമ്പായി ആതുരസേവനാര്‍ത്ഥം ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമായി എത്തി, ഇന്ന് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന നഴ്‌സസിനെ ഈവര്‍ഷത്തെ കേരള സമാജത്തിന്റെ ചടങ്ങുകളിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു. അവരെ സരോജ വര്‍ഗീസ് സദസിനു പരിചിയപ്പെടുത്തി. വിശിഷ്ടാതിഥി അഡ്വ. ജോയി തോമസ് അവരെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വിനോദ് കെയാര്‍കെ പ്രൊജക്ടിന്റെ നടത്തിപ്പിനെക്കുറിച്ച് സംസാരിച്ചു. വിവിധ കലാപരിപാടികള്‍ ചടങ്ങിനെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. സരോജ വര്‍ഗീസ് സദസിനു സ്വാഗതവും, സെക്രട്ടറി വര്‍ഗീസ് ജോസഫും, ജോയിന്റ് സെക്രട്ടറി പോള്‍ പി. ജോസും ചേര്‍ന്നു പരിപാടികള്‍ നിയന്ത്രിച്ചു.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ വസന്തോത്സവം വിജയകരമായികേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ വസന്തോത്സവം വിജയകരമായികേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ വസന്തോത്സവം വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക