Image

ജഡ്ജ് കെ.പി. ജോര്‍ജ്, ഇത് ഞങ്ങള്ക്കും അഭിമാനകരം

Published on 15 May, 2019
 ജഡ്ജ് കെ.പി. ജോര്‍ജ്, ഇത് ഞങ്ങള്ക്കും അഭിമാനകരം
ഹൂസ്റ്റണ്‍: കനത്ത മഴ തുടരുകയും നദികളില്‍ വെള്ളം പൊങ്ങുവാന്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ ഹൂസ്റ്റണിലും സമീപ പ്രദേശത്തുമുള്ളവര്‍ പേടിച്ചു. ഹറിക്കെയ്ന്‍ ഹാര്‍വെ വന്നു പ്രളയം വിതച്ചിട്ട് രണ്ടു വര്‍ഷമെ ആയുള്ളു.

ഷുഗര്‍ലാന്‍ഡ്, സ്റ്റാഫോര്‍ഡ്, മിസൂറി സിറ്റി തുടങ്ങിയ നഗരങ്ങളും എട്ടു ലക്ഷം ജനസംഖ്യയുമുള്ള ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ മേധാവിയായി മലയാളിയായ ജഡ്ജ്കെ.പി. ജോര്‍ജ് സ്ഥാനമേറ്റിട്ട് ഏതാനും മാസമേ ആയുള്ളു. ഈ വലിയ പ്രതിസന്ധി ജഡ്ജ് ജോര്‍ജ് എങ്ങനെ നേരിടുമെന്നായി അനുകൂലികളുടെയും പ്രതികൂലികളുടെയും ചിന്ത.

പ്രാദേശിക പത്രം ഫോര്‍ട്ട്‌ബെന്‍ഡ് സ്റ്റാറില്‍ ഇതു സംബന്ധിച്ച് ലന്‍ഡന്‍ കുഹല്മാന്‍ ഒരു ലേഖനം എഴുതി (താഴെ കാണുക) അത് അവസാനിക്കുന്നത് ഇങ്ങനെയാണ്. 'ജഡ്ജ് എന്ന നിലയിലുള്ള ആദ്യ പരീക്ഷകളിലൊന്നായിരുന്നു  ഇത്. അതില്‍ മനോഹരമായ വിജയമാണു ജഡ്ജ് ജോര്‍ജ് കൈവരിച്ചത്. തെരെഞ്ഞെടുപ്പ് കാലത്ത് അദ്ധേഹം നല്കിയ വാക്ക് പാലിച്ചിരിക്കുന്നു.'

ജഡ്ജ് കെ.പി. ജോര്‍ജിനു മാത്രമല്ല ഓരോ മലയാളിക്കും ഇത് അഭിമാനമുണര്‍ത്തുന്നു. ഒരു സ്ഥാനം ഏറ്റാല്‍ മലയാളി അതിന്റെ മഹത്വം കാക്കുന്ന വിധം പെരുമാറുമെന്നതിനു മറ്റൊരു തെളിവ്.

ഇലക്ഷന്‍ കഴിഞ്ഞാല്‍ പൊതുവെ മറന്നു പോകുന്ന ഒരു കാര്യം ലേഖനം ചൂണ്ടിക്കാട്ടുന്നു. അതായത് തെരെഞ്ഞെടുക്കപ്പെട്ടത് ജനത്തെ സേവിക്കാനാണെന്ന കാര്യം. സ്വന്തം താല്പര്യം രക്ഷിക്കുകയെന്നതല്ല. ഇവിടെ ജഡ്ജ് ജോര്‍ജിനു എന്തെങ്കിലും വ്യക്തിപരമായ താല്പര്യം ഉണ്ടായിരുന്നതായി എനിക്കു തോന്നിയില്ല,' കുഹല്മാന്‍ എഴുതി.

ജോര്‍ജ് പരാജയപ്പെടുത്തിയ മുന്‍ ജഡ്ജ് റോബര്‍ട്ട് ഹെര്‍ബെര്‍ട്ട് ആയിരുന്നു എങ്കില്‍ എങ്ങനെ പ്രവര്‍ത്തിക്കുമായിരുന്നു എന്നൊരു താരതമ്യം കൂടി ഉണ്ട്!

മഴ കനക്കുമെന്നും വെള്ളപ്പൊക്കം ഉണ്ടാവുമെന്നും അറിഞ്ഞതോടെ ജോര്‍ജും സഹപ്രവര്‍ത്തകരും യുദ്ധസമാനമായ തയ്യറെടുപ്പുകളാണു നടത്തിയത്. ഹാര്‍വെയുടെ കാലത്തെപ്പോലെ പ്രതീക്ഷിക്കാതെ ഒന്നും ഉണ്ടാകാന്‍ പാടില്ലെന്നവര്‍ തീരുമാനിച്ചു. 'ഞങ്ങള്‍ ഇവിടെ സദാ തായ്യാറായി ഉണ്ട്. എന്താണു സംഭവിക്കുന്നതെന്നു കരുതിയിരിക്കുക. ആവശ്യം വന്നാല്‍ ഞങ്ങള്‍ നിങ്ങളുടെ അടുത്ത് ഉണ്ട്,'  അക്ഷോഭ്യനായി ജോര്‍ജ് ജനങ്ങളോടു പറഞ്ഞു.

മെയ് ആദ്യവാരം ആയിരുന്നു ഇത്. മെയ് 7-നു കാറ്റും മഴയും ശക്തമായി. ഷുഗര്‍ലാന്‍ഡില്‍ മാത്രം ഏതാനും മണിക്കൂറിനുള്ളില്‍ ഹാര്‍വെയുടെ കാലത്ത് മൂന്നു ദിവസം പെയ്തതിലും കൂടുതല്‍ മഴ പെയ്തു.എട്ടൊന്‍പത് ഇഞ്ച് മഴ.

സാന്‍ ബെര്‍നാര്‍ഡ്, ബ്രാസോസ്  നദികളില്‍ വെള്ളം പൊങ്ങാന്‍ ആരംഭിച്ചു. താണ ഭാഗങ്ങള്‍ വെള്ളത്തിലായി. 150 വീടുകളെങ്കിലും തകര്‍ച്ചയിലായി. റോസന്‍ബെര്‍ഗ് ഭാഗത്ത് ബിഗ് ക്രീക്കില്‍ വെള്ളം 50 വര്‍ഷത്തില്‍ ഉണ്ടാവത്ത വിധം ഉയര്‍ന്നു.

ഭരണ രംഗത്ത് തഴക്കവും പഴക്കവുമുള്ളവര്‍ പോലും ആശങ്കപ്പെടാവുന്ന സ്ഥിതി. എന്നാല്‍ ജോര്‍ജ് മാത്രം കുലുങ്ങിയില്ല. നിരന്തരമായി സ്ഥിതിവിശേഷം അദ്ധേഹം ജനത്തെ അറിയിച്ചു കൊണ്ടിരുന്നു. ചെറിയ കാര്യങ്ങള്‍ പോലും അവഗണിച്ചില്ല.

വെറുതെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിനു പകരം ഫെയസ്ബുക്ക് വീഡിയോയും എമര്‍ജന്‍സി മാനേജ്‌മെന്റ് സിസ്റ്റവും വഴിയൊക്കെ ജനത്തോടു നേരിട്ടു സംസാരിക്കുകയായിരുന്നു.

കൗണ്ടിയൂടെ മേലധികാരികള്‍ സദാ തയ്യാറായി നില്‍ക്കുന്നുവെന്നത് ജനങ്ങളിലും ആത്മ വിശ്വാസം ജനിപ്പിച്ചു. വിളി കേള്‍ക്കാന്‍ ആളുണ്ട്.

ഇതിനകം സ്‌കൂളുകള്‍ അടച്ചു. നദികളില്‍ വെള്ളം ഉയരാന്‍ തുടങ്ങി. കൗണ്ടിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുന്‍ കരുതലുകള്‍ ശക്തിപ്പെടുത്തി. മെയ് 8-9 തീയതികള്‍ ആശങ്കയില്‍ തുടര്‍ന്നു. പത്താം തീയതി ആയതോടെ സ്ഥിതി മെച്ചപ്പെട്ടു. ഒന്നു ശ്വാസം വിടാമെന്നായി. മെയ് 11-നു അടിയന്തര ഘട്ടം പിന്നിട്ടു.

ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം തുടരുന്നു. ചപ്പുചറുകള്‍ മാറ്റുക, ഗതാഗതം പുനസ്ഥപിക്കുക തുടങ്ങിയവ. മെയ് 20-ഓടെ അതു പൂര്‍ത്തിയാകും.

ഹാര്‍വെയുടെ കാലത്ത്, അതായത് മുന്‍ ജഡ്ജിയുടെ കാലത്ത് വിവരങ്ങളൊന്നും കാര്യമായി ജനത്തിനു കിട്ടിയില്ല. എന്നു കരുതി അവര്‍ പരിശ്രമിച്ചില്ല എന്നു താന്‍ അര്‍ഥമാക്കുന്നില്ലെന്ന് കുഹല്മാന്‍ എഴുതുന്നു.

എന്തായാലും ഈ ദിവസങ്ങളില്‍ ജഡ്ജ് ജോര്‍ജ് എത്ര മണിക്കൂര്‍ ഉറങ്ങി? അതോ ഉറങ്ങിയതേയില്ലേ?
see 
 ജഡ്ജ് കെ.പി. ജോര്‍ജ്, ഇത് ഞങ്ങള്ക്കും അഭിമാനകരം ജഡ്ജ് കെ.പി. ജോര്‍ജ്, ഇത് ഞങ്ങള്ക്കും അഭിമാനകരം
Join WhatsApp News
George Puthenkurish 2019-05-16 15:08:56
Kudos to Judge K. P. George

"I think there's no higher calling in terms of a career than public service, which is a chance to make a difference in people's lives and improve the world." -Jack Lew
 
Ninan Mathulla 2019-05-16 20:19:33
K.P knows his job, and knows how to get the media attention that a politician needs to survive in public service.
Observation 2019-05-16 23:55:19
It is hard to find good leaders now. Most of them are self centered and working for themselves. None of them can be trusted. Best examples are Trump, Congress men and women, and senators. None of them are trustworthy.  Hope K. P. George would stop the fiddle when the music get better.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക