Image

ചെല്ലാനത്ത് യുഎന്‍ ദുരന്താനന്തര പുനര്‍നിര്‍മാണ മാതൃക നടപ്പിലാക്കുവാന്‍ മുഖ്യമന്ത്രിക്ക് നിവേദനം

Published on 14 May, 2019
ചെല്ലാനത്ത് യുഎന്‍ ദുരന്താനന്തര പുനര്‍നിര്‍മാണ മാതൃക നടപ്പിലാക്കുവാന്‍ മുഖ്യമന്ത്രിക്ക് നിവേദനം

ജനീവ: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് യു എന്‍ ദുരന്താനന്തര പുനര്‍നിര്‍മ്മാണ മാതൃക നടപ്പിലാക്കുവാന്‍ മുഖ്യമന്തിക്ക് നിവേദനം നല്‍കി. ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലാണ് നിവേദനം നല്‍കിയത്.

മുന്നൂറു വര്‍ഷത്തിലേറെയായി കടലാക്രമണ ദുരന്തം അനുഭവിക്കുന്ന ചെല്ലാനത്ത് യുഎന്‍ സെന്‍സായി ഫ്രെയിം വര്‍ക്കില്‍ വിഭാവന ചെയ്യുന്ന സമഗ്ര ദുരന്താനന്തര പുനര്‍ നിര്‍മാണം നടപ്പിലാക്കി സംസ്ഥാനത്തിന് മാതൃകയാക്കേണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് ചെല്ലാനം കാര്‍ഷിക ടൂറിസം വികസന സൊസൈറ്റി പ്രസിഡന്റ് അഡ്വ.കെ.എക്‌സ്. ജൂലപ്പന്‍ നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു. ചെല്ലാനത്തിന്റെ പ്രശ്‌നങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ട മുഖ്യമന്ത്രി അനന്തര നടപടികള്‍ക്കായി നിവേദനം റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണുവിന് കൈമാറി.

ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ പ്രോഗ്രാം തലവന്‍ ഡോ. മുരളി തുമ്മാരുകുടി, ഡോ.വി. വേണു, കേരള ദുരന്ത നിവാരണ അഥോറിറ്റി സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുരിയാക്കോസ് എന്നിവരുമായും വിഷയത്തില്‍ അഡ്വ. ജൂലപ്പന്‍ ചര്‍ച്ച നടത്തി. 

യൂറോപ്പിലെത്തിയ മുഖ്യമന്ത്രിയ്ക്ക് തിരക്കിട്ട പരിപാടികളാണ് ഉള്ളത്. ജനീവയിലെ
പരിപാടികള്‍ക്കുശേഷം അദ്ദേഹം സ്വിസ് തലസ്ഥാനമായ ബേണിലെത്തി. ബേണിലെത്തിയ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വിസ്, വത്തിക്കാന്‍, ലിസ്റ്റന്‍സ്‌െൈറ്റന്‍ എന്നീ രാജ്യങ്ങളുടെ അംബാസഡറും പാലാ സ്വദേശിയുമായ സിബി ജോര്‍ജ് സ്വീകരിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക