Image

വിവാഹവാര്‍ത്ത നിഷേധിച്ച്‌ നടി ഐശ്വര്യ രാജേഷ്‌

Published on 12 May, 2019
വിവാഹവാര്‍ത്ത നിഷേധിച്ച്‌ നടി ഐശ്വര്യ രാജേഷ്‌


തമിഴിലെ സഹനടനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത നിഷേധിച്ച്‌ നടി ഐശ്വര്യ രാജേഷ്‌. നടക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങളാണെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഐശ്വര്യ ട്വിറ്ററില്‍ കുറിച്ചു.

ഐശ്വര്യ നായികയായി എത്തിയ ചിത്രങ്ങളില്‍ ഒപ്പം അഭിനയിച്ച സഹനടനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നുമായിരുന്നു വാര്‍ത്തകള്‍.

`` എന്റെ പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കുറേ കാലമായി കേള്‍ക്കുന്നു. ആ സഹനടന്റെ പേരെങ്കിലും ഒന്നു പറയൂ. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്‌. ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങളെ തടയണം. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ ആ വാര്‍ത്ത നിങ്ങളെ ആദ്യം അറിയിക്കുന്നത്‌ ഞാന്‍ തന്നെയാകും. ഇപ്പോഴും സിംഗിള്‍ ആണ്‌. സന്തോഷവതിയും ആണ്‌.'' ഐശ്വര്യ ട്വിറ്ററില്‍ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങളില്‍ നായികയായി വന്ന്‌ പ്രേക്ഷകരുടെ ഇഷ്‌ടം നേടിയ തമിഴ്‌ അഭിനേത്രിയാണ്‌ ഐശ്വര്യ രാജേഷ്‌. നിവിന്‍ പോളി ചിത്രം സഖാവിലും ഐശ്വര്യ പ്രധാന കഥാപാത്രമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക