Image

മഹേഷ് നാരായണന്‍ ചിത്രത്തിലൂടെ പാര്‍വ്വതിയും ഫഹദും വീണ്ടും ഒന്നിക്കുന്നു

Published on 10 May, 2019
മഹേഷ് നാരായണന്‍ ചിത്രത്തിലൂടെ പാര്‍വ്വതിയും ഫഹദും വീണ്ടും ഒന്നിക്കുന്നു

മനു അശോക് സംവിധാനം ചെയ്ത ആസിഡ് ആക്രണണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഉയരെ മികച്ച പ്രഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പാര്‍വതിയുടെ പല്ലവി എന്ന കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പാര്‍വ്വതിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

പാര്‍വ്വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇറാഖ് യുദ്ധ ഭൂമിയില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ കഥ പറഞ്ഞ ടേക്ക് ഓഫ് ടീമിന്റെ കൂടെയാണ് പാര്‍വ്വതിയുടെ പുതിയ ചിത്രവും എന്നാണ് പുതിയ വാര്‍ത്ത. മഹേഷ് നാരായണനായിരുന്നു ടേക്ക് ഓഫ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ ഫഹദും അഭിനയിക്കുന്നുണ്ടെന്നാണ് സൂചന. ചിത്രത്തെ കുറിച്ച്‌ മറ്റ് വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക