Image

നവസിനിമാക്കാരുടെ ഫ്‌ളാറ്റ് ഏത് വനത്തിലെന്ന് പറയാം: ആഷിഖ് അബുവിന് മറുപടിയുമായി ഹരീഷ് പേരടി

Published on 09 May, 2019
നവസിനിമാക്കാരുടെ ഫ്‌ളാറ്റ് ഏത് വനത്തിലെന്ന് പറയാം: ആഷിഖ് അബുവിന് മറുപടിയുമായി ഹരീഷ് പേരടി

ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെയും കെ.എസ്.ഇ.ബിയെയും വിമര്‍ശിച്ച സംവിധായകന്‍ ആഷിഖ് അബുവിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. കെ.എസ്.ഇ.ബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച തുക ഞങ്ങള്‍ പിരിച്ചു തരാം. പണം നഷ്ടം കമ്ബനി സഹിക്കേണ്ട. ശാന്തിവനം സംരക്ഷിക്കപ്പെടണം'. സര്‍ക്കാര്‍ ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം. സി.പി.എമ്മിലെ 'എം' കാള്‍ മാര്‍ക്‌സിനെയാണ് സൂചിപ്പിക്കുന്നതെന്നും ട്രോളിയാണ് ആഷിക് അബു ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഇതിന് മറുപടിയുമായാണ് ഹരീഷ് പേരടി രംഗത്തെത്തിയത്.

ശാന്തിവനത്തിനായി ശബ്ദമുയര്‍ത്തുന്ന എല്ലാ പരിസ്ഥിതിവാദികളുടെയും കെ.എസ്.ഇ.ബിയ്ക്ക് പണം പിരിച്ചു കൊടുക്കാന്‍ പോകുന്ന നവ സിനിമക്കാരുടെയും ഫ്‌ളാറ്റ് നമ്ബര്‍ പറഞ്ഞാല്‍ ആ ഫ്‌ളാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാമെന്നാണ് ഹരീഷ് പേരടി ഈ പോസ്റ്റിന് മറുപടിയായി ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏല്ലാ പരിസ്ഥിതിവാദികളുടെയും KSEB ക്ക് പണം പിരിച്ചു കൊടുക്കാന്‍ പോകുന്ന നവസിനിമക്കാരുടെയും ഫ്‌ലാറ്റ് നമ്ബര്‍ പറഞ്ഞാല്‍ ആ ഫ്‌ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്ന് ഒരു വൃദ്ധസദനത്തിലെ അന്തേവാസികള്‍ അറിയിച്ചിട്ടുണ്ട് . നമ്മള്‍ പ്രകൃതി സ്‌നേഹികള്‍ ഒത്തുചേരുന്ന കെട്ടിടങ്ങളും വികസനത്തിന്റെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയുന്നതിനെതിരെയുള്ള നമ്മുടെ ഡോക്യുമെന്ററിയുടെയും ഫെസ്റ്റിവലുകള്‍ക്കയക്കാനുള്ള സിനിമയുടെയും തിരക്കഥകള്‍ തയ്യാറാക്കുന്ന കോണ്‍ക്രീറ്റ് ബില്‍ഡിംഗങ്ങളുടെയും ഏല്ലാത്തിന്റെയും കാനന മേല്‍വിലാസം അവരുടെ കൈയ്യില്‍ ഉണ്ടത്രേ.. ഈ വയസ്സന്‍മാരെ കൊണ്ട് തോറ്റു ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക