മഞ്ജു വാര്യരെ നായികയാക്കി സഹോദരന് മധു വാര്യര്‍ പുതിയ സിനിമ സംവിധാനം ചെയ്യുന്നു. നേരത്തെ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് മധു വാര്യര്‍. മുമ്പ് അഭിനയത്തിലും സജീവമായിരുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും ഏറെക്കാലമായി വിട്ടു നില്‍ക്കുകയായിരുന്നു മധു. ഇപ്പോള്‍ സംവിധായകന്റെ റോളില്‍ തിരിച്ചെത്തുകയാണ് മഞ്ജുവിന്റെ സഹോദരന്.
പ്രമോദ് മോഹനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഒക്ടോബറില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. ബിജു മേനോന് മഞ്ജുവിന്റെ നായകനായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രണ്ടാം വരവിന് ശേഷം ആദ്യമായിട്ടാണ് മഞ്ജുവും ബിജു മേനോനും ഒന്നിക്കുന്നത്.