Image

ഇലക്ഷന്‍ കമ്മീഷന്‍ എന്ന നാണക്കേട്

Published on 08 May, 2019
ഇലക്ഷന്‍ കമ്മീഷന്‍ എന്ന നാണക്കേട്
ഒന്നര മാസത്തോളം നീളുന്ന മഹായജ്ഞമായി ഇന്ത്യയില്‍ ഇലക്ഷന്‍ പുരോഗമിക്കുന്നു. ഒരു രാജ്യത്ത് ഇങ്ങനെ പടിപടിപടിയായി ഇലക്ഷന്‍ നടത്തുന്നതില്‍ പരം എന്തു നാണക്കേടുണ്ട്?

ഇതിനു മുന്‍പ് ഇന്ത്യയില്‍ ഇലക്ഷന്‍ ഇല്ലായിരുന്നോ? മിക്കപ്പോഴും ഒറ്റ ദിവസം കൊണ്ടാണു രാജ്യമൊട്ടാകെ ഇലക്ഷന്‍ നടന്നത്. അന്നൊന്നും വലിയ പ്രശ്‌നം ഒന്നും ഉണ്ടായതായി അറിയില്ല.

ഇപ്പോള്‍ പിന്നെ എന്തു പറ്റി? യന്ത്രങ്ങള്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇലക്ഷന്‍ പതിന്മടങ്ങു എളുപ്പമാണ്. ബാലട്ട് അച്ചടിയോ അത് വിവിധ സ്ഥലങ്ങളില്‍ എത്തിക്കുകയോ ഒന്നും ഇന്ന് പ്രശ്ന്മുള്ള കാര്യമല്ല. സാങ്കേതികത കൂടുതല്‍ വന്നപ്പോള്‍ ഇന്ത്യന്‍ ജനതയെ മണ്ടന്മാരാക്കുന്ന രീതിയില്‍ ഇലക്ഷന്‍ ഒന്നര മാസമെടുക്കുന്നു?

അതിന്റെ ന്യായമെന്ത്? ഇലക്ഷന്‍ നടത്തുന്നത് പ്രാദേശിക അധികാരികളാണ്. പണ്ടും അങ്ങനെ തന്നെ. ഇലക്ഷന്‍ കമ്മീഷന്‍ മേല്‍ നോട്ടം വഹിച്ചാല്‍ മതി. അല്ലാതെ വലിയ മലമറിക്കലൊന്നും വേണ്ട. പക്ഷെ ഇപ്പോള്‍ എല്ലാ കാര്യവും ഇലക്ഷന്‍ കമ്മീഷന്റെ തലയില്‍ കൂടി പോകുന്ന സ്ഥിതിയുണ്ട്. രാജ്യത്തിന്റെ നിയന്ത്രണം തന്നെ ഇലക്ഷന്‍ കമ്മീഷന്‍ ഏറ്റുടെത്ത പോലെ.

രക്ഷാ സേനയെ അയക്കാനും മറ്റുമാണു ഈ സമയം എന്നു പറയുന്നതില്‍ എത്ര വാസ്തവമുണ്ട്? പ്രാദേശിക പോലീസ്സും രാഷ്ട്രീയ പാര്‍ട്ടികളുമാണു ജനത്തെ നിയന്ത്രിക്കുന്നത്. സി.ആര്‍.പി.എഫില്‍ നിന്നു നാലു പേര്‍ വന്നു നിന്നാല്‍ കള്ള വോട്ടോ ബൂത്ത് പിടുത്തമോ നടക്കുന്നിടത്ത് അത് ഇല്ലാതാകാന്‍ പോകുന്നില്ല. അത്തരം ആരോപണം ഉണ്ടായാല്‍ ആ സ്ഥലത്തെ ഇലക്ഷന്‍ റദ്ദാക്കി വീണ്ടും ഇലക്ഷന്‍ നടത്താവുന്നതേയുള്ളു.

പല നാളുകളായി ഇലക്ഷന്‍ നടത്തുന്നത് രാഷ്ട്രീയക്കാര്‍ക്ക് കുശാലാണ്. പ്രധാനമന്ത്രിക്കായാലും രാഹുല്‍ ഗാന്ധിക്കായാലും ഓരോ സ്ഥലത്തും ചെന്നു പ്രചാരണം നടത്താം. അതു പോലെ യുദ്ധം പോലെയുള്ള വലിയ പ്രശ്‌നങ്ങള്‍ ഇടക്കു വന്നാല്‍ എത്ര ജനസമ്മിതി ഇല്ലാത്ത സര്‍ക്കാറിനും പിന്തുണ ഉണ്ടാക്കാം. അതിനു ഇലക്ഷന്‍ കമ്മീഷന്‍ കൂട്ടു നില്ക്കാമോ?

രാഷ്ട്രത്തെ മൊത്തം ബാധിക്കുന്ന വിഷയങ്ങളില്‍ വിധി എഴുതുകയാനു ലോക്‌സഭാ ഇലക്ഷനില്‍. കേരളത്തില്‍ ഇലക്ഷന്‍ കഴിഞ്ഞിട്ട് ആഴ്ചകളായി. അന്നു ഉണ്ടായിരുന്ന പ്രശ്‌നങ്ങളളല്ല ഇന്ന് . രാജ്യത്തെ ജനം വോട്ട് ചെയ്യുന്നത് ഒരേ വിവരങ്ങളോ അനുഭവങ്ങളോ വച്ചല്ല എന്നര്‍ഥം. ഇതു ശരിയോ?

അമേരിക്കയിലെ ഇലക്ഷന്‍ നാം കാണറുണ്ട്. അവിടെയും വോട്ടിംഗ് യന്ത്രങ്ങളാണു ഉപയോഗിക്കുന്നത്. ഹാവായിയില്ലും മറ്റു വോട്ടെടുപ്പ് തുടരുമ്പോഴേക്കും ഫലം വന്നിരിക്കും. ആ വോട്ട് എങ്ങനെ ആയാലും ഫലത്തെ ബാധിക്കില്ലെന്നര്‍ഥം.
എന്തായാലും ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിക്കുന്ന ഈ വോട്ട് പ്രക്രിയ അടുത്ത തവണയെങ്കിലും അവസാനിക്കണം. പരമാവധി ഒരാഴ്ചക്കുള്ളില്‍ ഇലക്ഷന്‍ നടക്കണം. അതിനു ഇല്ക്ഷന്‍ കമ്മീഷനുകഴിയണം.
Join WhatsApp News
Sakav thomman 2019-05-08 13:45:39
Nrav Modi denied bail despite Modi team offered 2 million dollars. House arrest ? 
Election commission heard it. Britist court
Third time denial. WOW !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക