Image

വിവാഹസാരിയില്‍ ഒളിപ്പിച്ച സര്‍പ്രൈസിനെ കുറിച്ച്‌ പറഞ്ഞ് പേളി

Published on 08 May, 2019
വിവാഹസാരിയില്‍ ഒളിപ്പിച്ച സര്‍പ്രൈസിനെ കുറിച്ച്‌ പറഞ്ഞ് പേളി
വതാരികയും നടിയുമായ പേളി മാണിയുടെയും ശ്രീനിഷിന്റെയും ക്രസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആരാധക മനസ്സുകള്‍ കീഴടക്കിയ പ്രണയ ജോഡികളാണ് പേളിയും ശ്രീനിഷും. ഇന്ന് ശ്രീനിഷിന്റെ നാട്ടില്‍ വെച്ച്‌ ഹിന്ദു ആചാരപ്രകാരവും ദമ്ബതികള്‍ വിവാഹിതരായി. പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.റെഡ് ചില്ലി കാഞ്ചീപുരം സാരിയില്‍ അതീവ സുന്തരിയായാണ് പേളി വിവാഹ മണ്ഡപത്തില്‍ എത്തിയത്. പേളിക്കായി വിവാഹസാരി ഡിസൈന്‍ ചെയ്തത് കൊച്ചിയിലെ മിലന്‍ ഡിസൈനാണ്. പേളിയുടെ വിവാഹസരിയില്‍ ഒരു സര്‍പ്രൈസ് ഒളിഞ്ഞിരിപ്പുണ്ട്. എന്താണന്നല്ലേ പേളിയുടെയും ശ്രീനിഷിന്റെയും ചിത്രം ആ സാരിയില്‍ ഒളിഞ്ഞിരിപ്പുണ്ട്. സാരിയുടെ തുമ്ബത്താണ് ഇരുവരുടേയും ചിത്രം നെയ്ത് ചേര്‍ത്തിരിക്കുന്നത്.സാരിയില്‍ ഒളിപ്പിച്ച സര്‍പ്രൈസിനെ കുറിച്ച്‌ പേളി പറയുന്നതിങ്ങനെ, 'ശ്രീനിക്ക് ചുവപ്പ് നിറം ഇഷ്ടമാണ്. സാധാരണ ഒരു ചുവപ്പ് സാരിയായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍ മിലന്‍ സിസൈന്‍സിലെ ഷേളി ആന്റിയാണ് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞത്. പല്ലുവില്‍ ഞങ്ങളുടെ ചിത്രം നെയ്തു തരാമെന്ന് പറഞ്ഞു. പിന്നീട് ഈ സാരി കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. ഒരുപാട് സന്തോഷമുണ്ട്' - പേളി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക