Image

മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍

Published on 07 May, 2019
മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍

 
മെല്‍ബണ്‍: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാളായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ദുഖ്‌റോനോ പെരുന്നാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു. ഏപ്രില്‍ 28 ന് വിശുദ്ധ കുര്‍ബാനാനന്തരം കൊടി!യേറ്റോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 

പ്രധാന പെരുന്നാള്‍ ദിനങ്ങളായ മേയ് 4ന് വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനക്കു ശേഷം വചനശുശ്രൂഷയും ഗീവര്‍ഗീസ് സഹദായെക്കുറിച്ചുള്ള ലഘുനാടകവും തുടര്‍ന്നു പ്രദക്ഷിണവും കരിമരുന്നു കലാപ്രകടനവും സ്‌നേഹവിരുന്നും നടന്നു. 

അഞ്ചിന് ഫാ. വര്‍ഗീസ് പാലയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍, ഫാ. എല്‍ദോ വലിയപറമ്പില്‍, റവ. ഡോ. ഡെന്നിസ് കൊളശേരില്‍ എന്നിവര്‍ സഹ ശുശ്രൂഷകരായി വി. മൂന്നിന്മേല്‍ കുര്‍ബാനയും വിവിധ മേഘലകളിലുള്ളവരെ അനുമോദിക്കുന്ന ചടങ്ങും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള പ്രദക്ഷിണവും മഹാലേലവും നാടന്‍ വിഭവങ്ങളോടുകൂടിയ നേര്‍ച്ചവിളമ്പും നടന്നു. വൈകുന്നേരം കൊടിയിറക്കത്തോടെ പെരുന്നാള്‍ സമാപിച്ചു.

പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ബിജോ വര്‍ഗീസ്, സെക്രട്ടറി എബ്രഹാം കൊളശേരില്‍, ട്രഷറര്‍ ബിജു ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്:എബി പൊയ്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക