Image

എന്തിനാണ് റിമി ടോമിയോട് ഇത്ര ദേഷ്യം?

Sandeep Das-FB Published on 04 May, 2019
എന്തിനാണ് റിമി ടോമിയോട് ഇത്ര ദേഷ്യം?

ഗായികയും അവതാരികയുമായ റിമി ടോമി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്ത വന്നിരുന്നു. അങ്ങേയറ്റം തരംതാഴ്ന്ന രീതിയിലാണ് മലയാളികള്‍ അതിനോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്...!

''ഇത്രയും വര്‍ഷം ഇവളെ സഹിച്ച ഭര്‍ത്താവിന് ഒരു വലിയ സല്യൂട്ട്....''
''ഇവളെ കല്ലട ബസ്സില്‍ കയറ്റി ബാംഗ്ലൂര്‍ക്ക് വിടണം...''
''ജീവപര്യന്തം തടവ് കഴിഞ്ഞ് ഭര്‍ത്താവ് രക്ഷപ്പെട്ടു....! ''

ഇങ്ങനെപോകുന്നു കമന്റുകള്‍.ഇതിനുപുറമെ ലൈംഗികച്ചുവയുള്ള വാചകങ്ങളും തെറിവാക്കുകളും വേറെയുമുണ്ട് !

എന്തിനാണ് റിമിയോട് ഇത്ര ദേഷ്യം? പലപ്പോഴും സ്വയം ട്രോള്‍ചെയ്യുന്ന വ്യക്തിയാണ് അവര്‍. മലയാളിയുടെ ഈഗോയെ മുറിപ്പെടുത്താന്‍ പോന്ന, 'അഹങ്കാരം' നിറഞ്ഞ പ്രസ്താവനകളൊന്നും റിമിയില്‍ നിന്ന് ഉണ്ടാവാറില്ല.പിന്നെ എന്താവും കാരണം?

ഒരു പെണ്ണ് എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ സമൂഹം ചില വാര്‍പ്പുമാതൃകകള്‍ സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. അതിനോട് ഒരു ശതമാനം പോലും നീതിപുലര്‍ത്താത്ത വ്യക്തിയാണ് റിമി.മലയാളികള്‍ക്ക് അവരോട് ഇത്ര കലിപ്പുതോന്നുന്നതിന്റെ കാരണം അതാണ്.

ചിരിക്കുമ്പോള്‍ വായ പൊത്തിപ്പിടിക്കുന്ന പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ? സമൂഹം അവരെ അങ്ങനെയാണ് പഠിപ്പിക്കുന്നത്.അടക്കത്തിന്റെയും ഒതുക്കത്തിന്റെയും സ്റ്റഡി ക്ലാസുകളാണ് പെണ്‍കുട്ടികള്‍ക്ക് നിരന്തരം കിട്ടുന്നത്.പെണ്ണിന്റെ ചിരിയ്ക്ക് തീര്‍ച്ചയായും പരിധികള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

ഇതിന് കടകവിരുദ്ധമാണ് റിമി.വേദി ഏതായാലും,മുമ്പിലിരിക്കുന്നത് എത്ര വലിയ സെലിബ്രിറ്റി ആയാലും,അവര്‍ സര്‍വ്വവും മറന്ന് പൊട്ടിച്ചിരിക്കും ! ഈ സ്വഭാവം മാറ്റണമെന്ന ഉപദേശം ഒരുപാട് പേര്‍ റിമിയ്ക്ക് നല്‍കിയിട്ടുണ്ടാവും.പക്ഷേ അവര്‍ മാറിയില്ല.

അവരുടെ കലപില സംസാരത്തില്‍ 'അടക്കവും ഒതുക്കവും' തീരെയില്ല.സ്റ്റേജില്‍ കയറിയാല്‍ ചാടിത്തുള്ളിയെന്നിരിക്കും.ഈ വക കാര്യങ്ങളൊന്നും 'ഉത്തമ സ്ത്രീ'യ്ക്ക് ചേര്‍ന്നതല്ലല്ലോ...!

വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷന്റെ കൂടെ ബൈക്കില്‍ സഞ്ചരിച്ചാല്‍ അതില്‍ അവിഹിതം കണ്ടെത്തുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്.പണ്ട് ഷാറൂഖ് ഖാന്‍ റിമി ടോമിയെ എടുത്തുയര്‍ത്തിയതൊന്നും സ്വാഭാവികമായും ശരാശരി മലയാളിയ്ക്ക് ദഹിച്ചിട്ടുണ്ടാവില്ല.

റിമി ഒരിക്കലും തന്റെ പ്രതിച്ഛായയെക്കുറിച്ച് വേവലാതിപ്പെട്ടിട്ടില്ല.ആളുകള്‍ എന്തു പറയുമെന്നോര്‍ത്ത് ജീവിതത്തില്‍ അഭിനയിക്കാന്‍ ശ്രമിച്ചിട്ടില്ല.വര്‍ഷങ്ങളോളം പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടും റിമി തന്റെ 'തലതെറിച്ച' സ്വഭാവം അതേപടി തുടര്‍ന്നു.നമുക്ക് പലര്‍ക്കും സാധിക്കാത്ത കാര്യമാണത്.

ജീവിതം നമുക്കുവേണ്ടിയാവണം.പക്ഷേ പലപ്പോഴും അത് നാട്ടുകാരെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി മാത്രമാകുന്നു.റിമിയുടെ ശൈലി ചിലര്‍ക്ക് അരോചകമായി അനുഭവപ്പെടുന്നുണ്ടാവാം.പക്ഷേ മിക്ക ചാനലുകളിലും അവര്‍ സ്ഥിരം സാന്നിദ്ധ്യമാണ് എന്ന കാര്യം ഓര്‍ക്കുക.

സമൂഹത്തില്‍ നടക്കുന്ന വിഷയങ്ങളെക്കുറിച്ചെല്ലാം ആധികാരികമായി അഭിപ്രായം പറയുന്ന ഒരാളൊന്നുമല്ല റിമി.നാട്യങ്ങളില്ലാതെ ഇടപെടുന്നു എന്നുമാത്രമേയുള്ളൂ.ഇവിടത്തെ യാഥാസ്ഥിതികരെ അസ്വസ്ഥരാക്കാന്‍ അതുതന്നെ ധാരാളം.അപ്പോള്‍ പിന്നെ പാര്‍വ്വതിയെപ്പോലെ ശക്തമായ നിലപാടുകളുള്ള അഭിനേത്രികള്‍ ആക്രമിക്കപ്പെടുന്നതില്‍ അത്ഭുതമുണ്ടോ!?

എല്ലാ പെണ്‍കുട്ടികളും വാര്‍പ്പ് മാതൃകകളെ തകര്‍ത്തെറിഞ്ഞ് സ്വതന്ത്രമായി ഇടപെടാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി? സൈബര്‍ സഹോദരന്‍മാര്‍ക്ക് നിദ്രാവിഹീനരാത്രികളുടെ കാലമായിരിക്കും പിന്നീട് !

വിവാഹമോചനം എന്നത് തീര്‍ത്തും വ്യക്തിപരമായ ഒരു സംഭവമാണ്.കല്യാണം എന്ന ഉടമ്പടിയിലേര്‍പ്പെട്ട രണ്ടുപേര്‍ അതിന് വിരാമമിടാന്‍ നിശ്ചയിക്കുന്നു.പുറത്തുനിന്നുള്ളവര്‍ക്ക് അതില്‍ ഒരു കാര്യവുമില്ല.വിമര്‍ശനമോ പിന്തുണയോ അതില്‍ ആവശ്യവുമില്ല.

അതിനുപകരം ഇവിടത്തെ ചില മാദ്ധ്യമങ്ങള്‍ എരിവും പുളിയും ചേര്‍ത്ത് വാര്‍ത്ത കൊടുക്കുന്നു.ഇക്കിളിപ്പെടുത്തുന്ന തലക്കെട്ടുകള്‍ നല്‍കുന്നു.ലൈംഗികദാരിദ്ര്യം പ്രകടമാക്കാന്‍ ഒരു വേദി അന്വേഷിച്ചുനടക്കുന്ന കുലപുരുഷന്‍മാരും കുലസ്ത്രീകളും അതില്‍ കേറി മേയുന്നു.ശുഭം !

കുടുംബം എന്ന സ്ഥാപനത്തോട് എതിര്‍പ്പൊന്നുമില്ല.പക്ഷേ യോജിച്ചുപോകാനാവില്ലെന്ന് രണ്ടു വ്യക്തികള്‍ക്ക് ബോദ്ധ്യമായാല്‍ ഒരുമിച്ചുള്ള സഞ്ചാരം അവസാനിപ്പിക്കുന്നത് തന്നെയാണ് ഉചിതം.

പക്ഷേ മലയാളികള്‍ക്ക് ഇതൊന്നും മനസ്സിലാവില്ല.ഡിവോഴ്‌സിന് ഒരുങ്ങുന്നവരെ പരിഹസിച്ച് വീര്യംകെടുത്തും.യോജിപ്പില്ലെങ്കിലും കടിച്ചുതൂങ്ങാന്‍ നിര്‍ദ്ദേശിക്കും.അവസാനം ആത്മഹത്യയും കൊലപാതകവും അരങ്ങേറുമ്പോള്‍ ''എന്തുകൊണ്ട് ബന്ധം വേര്‍പിരിഞ്ഞില്ല'' എന്ന് നിഷ്‌കളങ്കമായി ചോദിക്കും !

ഈ കപടസദാചാരം വിളമ്പുന്ന ഏര്‍പ്പാട് മലയാളി അവസാനിപ്പിച്ചാല്‍ ഗാര്‍ഹികപീഡനങ്ങള്‍ക്കും അതേത്തുടര്‍ന്നുള്ള ദുരന്തങ്ങള്‍ക്കും വലിയതോതില്‍ കുറവ് വരുന്നത് കാണാം.

ഒരാളുടെ കുടുംബജീവിതം അയാള്‍ക്കുമാത്രം വിട്ടുകൊടുക്കുക.പബ്ലിക് പെര്‍ഫോമന്‍സ് മാത്രം ഓഡിറ്റ് ചെയ്താല്‍ പോരേ?

Written by-Sandeep Das
എന്തിനാണ് റിമി ടോമിയോട് ഇത്ര ദേഷ്യം?
Join WhatsApp News
M.V. 2019-05-04 17:58:52
Sad news indeed , to hear of  failure of esp. a Catholic - Christian  marriage to which all of heaven has been called as witness to the promise that both husband and wife would accept the grace that our Lord wants to extend them to help each other to live and grow  in holiness -

   Would there be lessons for many others ..

  A wedding that was blessed in a church that honors the Immaculate Conception of Bl.Mother
 ( Lourdes )- was there denial  of those graces , even at the occasion of the wedding itself , from use of contraceptives and thus having received the Sacraments unworthily ,  thus giving power to spirits of lust , lies , so called death spirits  that deny life as blessing , leading to divides in the relationship !
 That would have also led more to  effects of carnality and its idolatry of passions and emotions , weakening the will to choose to 'love' - to be patient , in trusting hope in The Lord , trusting that every trial that  He allows , when accepted with Him, in Him could lead to to much good , esp. for the
 hereafter .
Were there sins against life - an area that again could bring with it very many issues , such as loss of trust in God , the calling forth again of the death spirits with the anger and bitterness that makes true forgiveness and  accepting of  God's mercy  that much more difficult ..
https://www.catholicworldreport.com/2013/03/18/this-is-the-secret-of-pope-francis/ - the mystical experience of God's mercy , in a   profound  manner ,  by  Pope Francis , at age 17 , on the Feast of
 St.Mathew .
  Hope that for this couple too, such an experience is not beyond reach ,  that all of us too can ask for same , for both sides of the confessional ,a profound experience of His mercy  and  make the needed amends  in lives ,esp. in some of these critical areas that are causing havoc in Christian marriages .

    The blessings would be what we all deeply yearn  for, the trust of being loved by an all holy God and by all in Him so that the Holy Mass too would become what it is  meant to be as a lived experience of  joy and gratitude  in the infinite grace of  being part of moving the creation itself closer to The Father's love and holiness  in The Lord .
  
  O Mary conceived without sin , pray for us who  have  recourse to Thee, pray for those who do not have recourse to Thee,, esp. the enemies of The Church.
St.Alphonsa of The Immaculate Conception pray for us all .
നാരദർ 2019-05-06 07:51:58
സാറേ ഞാൻ ഒരു മലയാളിയാണ് . മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടരുത് എന്ന് പറയുന്നത് മലയാളിക്ക് യോജിച്ചതല്ല .  മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞുകൊണ്ടുള്ള ഈ ലേഖനം തന്നെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനുള്ള ഒരു മാർഗ്ഗവും അതുപോലെ എന്നെപോലെയുള്ളവരെ ഇടപെടുത്തി ആകെ ഒന്ന് കലക്കി മരിക്കാനുള്ള ഒരു തന്ത്രവുമാണ്. നമ്മൾ മലയാളിക്ക് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെ എത്രനാൾ ജീവിക്കാൻ കഴിയും. എന്റെ ഏറ്റവും വലിയ പ്രശ്നങ്ങൾ മാറ്റി വച്ചിട്ടാണ് ഇപ്പോൾ ഞാൻ സമയം എടുത്ത് ഇതെഴുതുന്നത് . കുറച്ചു ദിവസമായിട്ട് ഞാൻ ഉറങ്ങിയിട്ടില്ല .  ഓരോ ചോദ്യങ്ങൾ മനസ്സിലേക്ക് പൊന്തി വന്നിട്ട് ഉറക്കംകെടുത്തുകായാണ് .  എന്തിനായിരിക്കും റിമിടോമി വിവാഹമോചനം നേടുന്നത് ? അവൾക്ക് എന്തെങ്കിലും അവിവിഹിത ബന്ധം ഉണ്ടായിരിക്കുമോ ? അവളുടെ ഭർത്താവിന് സംശയരോഗം വല്ലതുമാണോ ? അയാൾക്ക് അസൂയയാണോ ? അവളുടെ പൊട്ടിച്ചിരികൾ അയാളെ അസ്വസ്ഥനാക്കാറുണ്ടോ ? അവർ തമ്മിൽ ശരിയായ ലൈംഗിക ബന്ധം ഉണ്ടോ ? അങ്ങനെ നൂറു നൂറു ചോദ്യങ്ങളുമായി ഞാൻ അലയുകയാണ് സുഹൃത്തേ . ഈ സ്വഭാവം ഇന്ന് നിറുത്തണം എന്ന് പറഞ്ഞാൽ എനിക്ക് കഴിയില്ല . ഞാൻ ചത്തുപോകും .അവളുടെ ആട്ടവും പാട്ടും പൊട്ടിച്ചിരികളും എന്നെയും അസ്വാസ്ഥനാക്കുന്നു ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക