അച്ഛന് അമ്മയോട്
ഒരു സംശയം ചോദിച്ചു
എന്താടി അവന്
നമ്മുടെ മോനിപ്പോള്‍
മുടി വെട്ടാത്തത്
താടി വടിക്കാത്തത്.
കുളിക്കുന്നുണ്ടോ
എന്നുപോലും അറിയില്ല
കുളിക്കുന്നതൊന്നും
ഞാനും കണ്ടിട്ടില്ല
പക്ഷെ കുളിമുറീന്നു
കവിത ചെല്ലുന്നത് കേള്‍ക്കാം
ഞാനും ചെറുപ്പത്തില്‍
കവിത എഴുതുമായിരുന്നു
അമ്മ ആത്മാഭിമാനത്തോടെ പറഞ്ഞു
അപ്പോഴേ അപ്പന്റെ സംശയം തീര്‍ന്നു
ആകെ തകര്‍ന്നു പോയി അയാള്‍ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല