Image

അയര്‍ക്കുന്നം മറ്റക്കരക്കാര്‍ വീണ്ടും യുകെയില്‍ ഒത്തുചേരുന്നു; മൂന്നാമത് സംഗമം കോവന്‍ട്രിയില്‍ മേയ് 25ന്

Published on 26 April, 2019
അയര്‍ക്കുന്നം മറ്റക്കരക്കാര്‍ വീണ്ടും യുകെയില്‍ ഒത്തുചേരുന്നു; മൂന്നാമത് സംഗമം കോവന്‍ട്രിയില്‍ മേയ് 25ന്

 
കോവന്‍ട്രി: കഴിഞ്ഞ രണ്ടു സംഗമങ്ങളുടെയും വിജയ നിറവില്‍ അയര്‍ക്കുന്നം മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള യുകെ നിവാസികള്‍ സ്‌നേഹ സൗഹൃദങ്ങള്‍ പങ്കുവയ്ക്കുന്നതിനായി വീണ്ടും യുകെയില്‍ ഒത്തുചേരുന്നു. മേയ് 25നു നടത്തുന്ന മൂന്നാമത് സംഗമം കോവന്‍ട്രിയിലാണ് സംഘടിപ്പിക്കുന്നത്. മൂന്നാമത് സംഗമവും വന്‍ വിജയമാക്കുവാനുള്ള തയാറെടുപ്പുകളാണ് സംഘാടകസമിതി നടത്തി വരുന്നത്.

അയര്‍ക്കുന്നം മറ്റക്കര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവര്‍ക്കും വിവാഹബന്ധമായി ചേര്‍ന്നിട്ടുള്ളവര്‍ക്കും കുടുംബസമേതം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്നും, ഈ പ്രദേശങ്ങളില്‍ നിന്നും യുകെയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും സംഗമത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാടകര്‍ അറിയിച്ചു. രാവിലെ 10ന് ആരംഭിക്കുന്ന സംഗമത്തില്‍ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. 

കലാപരിപാടികള്‍ അവതരിപ്പിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും

ജോസഫ് വര്‍ക്കി (പ്രസിഡന്റ്) 07897448282.
ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) 07480363655 
ടോമി ജോസഫ് (ട്രഷറര്‍) 07737933896.

പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്:

സി.എ. ജോസഫ് 07846747602 
പുഷ്പ ജോണ്‍സണ്‍ 07969797898.

റിപ്പോര്‍ട്ട്: ജോയല്‍ ചെറുപ്ലാക്കില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക