ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷുഈസ്റ്റര്‍ ആഘോഷങ്ങള്‍ മെയ് 3 ന് ദമ്മാം ഫൈസലിയയില്‍ അരങ്ങേറും.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആഘോഷപരിപാടികള്‍ ആരംഭിയ്ക്കും. വിഷുസദ്യ, ഏഷ്യാനെറ്റ് പ്ലസ് ഫെയിം സൗദി പാട്ടുകൂട്ടം അവതരിപ്പിയ്ക്കുന്ന നാടന്‍പാട്ടുകള്‍, കുടുംബങ്ങള്‍ക്കായി വിവിധ മത്സരങ്ങള്‍, കിഴക്കന്‍ പ്രവിശ്യയിലെ മികച്ച കലാകാരന്മാര് അവതരിപ്പിയ്ക്കുന്ന നൃത്ത, സംഗീത, ഹാസ്യ പരിപാടികള്‍, സമ്മാനദാനം എന്നിവ ഉള്‍പ്പെട്ടതാണ് ആഘോഷപരിപാടികള്‍.
നവയുഗം കുടുംബാംഗങ്ങളും, പ്രവാസി കുടുംബങ്ങളും പങ്കെടുക്കുന്ന ആഘോഷപരിപാടികളിലേയ്ക്ക് എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഗോപകുമാറും, സെക്രട്ടറി ശരണ്യ ഷിബുവും വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.