Image

ജസ്റ്റിസ് ചെലമേശ്വറിന് സ്വീകരണം നല്‍കി

Published on 24 April, 2019
ജസ്റ്റിസ് ചെലമേശ്വറിന് സ്വീകരണം നല്‍കി

കുവൈത്ത് സിറ്റി: ’ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം (പിപിഎഫ്) കുവൈറ്റ് സംഘടിപ്പിക്കുന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനായി കുവൈറ്റിലെത്തിയ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റി ചെലമേശ്വറിന് പിപിഎഫ് കുവൈറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. 

പിപിഎഫ് കുവൈറ്റ് ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍, പിപിഎഫ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷേര്‍ളി ശശി രാജ്, അഡ്വ. തോമസ് സ്റ്റീഫന്‍ കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു. ഏപ്രില്‍ 26 വെള്ളിയാഴ്ച മംഗഫ് അല്‍നജാത്ത് സ്‌കൂളിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. വൈകിട്ട് 5ന് ആരംഭിക്കുന്ന സെമിനാറിലേക്ക് കുവൈത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി പിപിഎഫ് കുവൈറ്റ് പ്രസിഡന്റ് ജി. സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക