Image

ഓണ്‍ലൈന്‍ തീവ്രവാദം തടയാന്‍ ന്യൂസിലന്‍ഡ്ഫ്രാന്‍സ് സഹകരണം

Published on 24 April, 2019
ഓണ്‍ലൈന്‍ തീവ്രവാദം തടയാന്‍ ന്യൂസിലന്‍ഡ്ഫ്രാന്‍സ് സഹകരണം

പാരീസ്: ഇന്റര്‍നെറ്റും സാമൂഹ്യ മാധ്യമങ്ങളും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തുന്നതു തടയാന്‍ ഫ്രാന്‍സും ന്യൂസിലന്‍ഡും ഒരുമിച്ചു പ്രവര്‍ത്തിക്കും.

ന്യൂസിലന്‍ഡില്‍ ക്രിസ്ത്യന്‍ തീവ്രവാദി നടത്തിയ ഭീകരാക്രമണം സമൂഹ മാധ്യമങ്ങളില്‍ ലൈവ് വെബ്കാസ്റ്റ് ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി മേയ് പതിനഞ്ചിനു കൂടിക്കാഴ്ച നടത്തുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ പറഞ്ഞു.

സൈബര്‍ ലോകത്തു നിന്ന് തീവ്രവാദ ആശയങ്ങള്‍ പൂര്‍ണമായി തുടച്ചുനീക്കാന്‍ സര്‍ക്കാരുകളും സാങ്കേതിക സ്ഥാപനങ്ങളും തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം. ന്യൂസിലന്‍ഡില്‍ പ്രമുഖ കമ്പനി സിഇഒമാരുമായി ഇതിനകം ഈ വിഷയത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും ജസിന്ത അഭിപ്രായപ്പെട്ടു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക