Image

പ്രഫ. ഗോപിനാഥ് മുതുകാട് റിയാദില്‍

Published on 22 April, 2019
പ്രഫ. ഗോപിനാഥ് മുതുകാട് റിയാദില്‍

റിയാദ്: കലാസാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായ റിയാദിലെ തറവാട് കുടുംബ കൂട്ടായ്മ പതിമൂന്നാം വാര്‍ഷികം ’സര്‍ഗനിശ 2019’ റിയാദിലെ കിംഗ് ഫഹദ് സ്‌റ്റേഡിയത്തിനു സമീപമുള്ള എന്പ്രത്തൊര്‍ ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച വൈകിട്ട് ഏഴു മുതല്‍ വിപുലമായ കലാപരിപാടികളോടെ ആഘോഷിക്കുന്നു. പ്രസ്തുത പരിപാടിയില്‍ ലോക പ്രശസ്ത മജീഷ്യനും പ്രചോദക പ്രസംഗികനുമായ പ്രഫ. ഗോപിനാഥ് മുതുകാട് പങ്കെടുക്കുന്നു. ചടങ്ങില്‍ വച്ചു തറവാടിന്റെ ബെസ്‌റ് പബ്ലിക് ഒബ്‌സെര്‍വര്‍ അവാര്‍ഡ് പ്രഫ. മുതുകാടിനു സമ്മാനിക്കും.

വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് തറവാട് സര്‍ഗനിശ 2019’ ല്‍ അണിയിച്ചൊരുക്കുന്നത്. കേരളത്തനിമ വിളിച്ചോതുന്ന ’മലയാളം’ കൊച്ചുകുരുന്നുകളുടെ മഴവില്‍ കൂട്ടം, ഇന്ത്യന്‍ സൈന്യത്തിനുള്ള ആദരമായി ’ഉണ്ണി വന്ന ദിവസം’ എന്ന ലഘുനാടകം, പ്രഫ. ഗോപിനാഥ് മുതുകാടിന്റെ 'മോള്‍ഡിംഗ് മൈന്‍ഡ്‌സ് മാജിക്കലി' എന്ന സംവേദനാല്‍മക പരിപാടി തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സോണി ജോസഫ് ഈപ്പന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക