Image

കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റ് സാല്‍മിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on 22 April, 2019
കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റ് സാല്‍മിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


കുവൈത്ത്: 2019-20 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷന്‍ സാല്‍മിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിജിന്‍ രാജ്. എസ് (പ്രസിഡന്റ്), അമല്‍ജിത്ത് (വൈസ് പ്രസിഡന്റ്), ജിനേഷ് (സെക്രട്ടറി), ശ്രീകാന്ത് (ജോയന്റ് സെക്രട്ടറി), ജയപ്രകാശ് (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് സാല്‍മിയ ഏരിയ പ്രതിനിധികളായി സൂരജ്.കെ, അബ്ദുള്‍ റസാഖ് എന്നിവരെയും ഐകകണ്‌ഠേന തെരഞ്ഞെടുത്തു.

മഹിളാവേദി സാല്‍മിയ ഏരിയ ഭാരവാഹികളായി ദീപ്തി അമല്‍ജിത് ( പ്രസിഡന്റ്) സല്‍മ റിയാസ് (സെക്രട്ടറി), അഞ്ജന രജീഷ് (ട്രഷറര്‍) എന്നിവര്‍ ഐകകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് സാല്‍മിയ ഏരിയ പ്രതിനിധികളായി നീന രാജഗോപാല്‍, അസ്മ അബ്ദുള്ള എന്നിവരെയും തെരഞ്ഞെടുത്തു.

സാല്‍മിയ സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഏരിയാ പ്രസിഡന്റ് ജിനീഷ് അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ഷൈജിത്ത്.കെ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ നജീബ്.ടി.കെ, ട്രഷറര്‍ വിനീഷ്.പി.വി എന്നിവര്‍ സംസാരിച്ചു. വരണാധികാരി രാധാകൃഷ്ണന്‍.കെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും റിജിന്‍ രാജ് നന്ദിയും രേഖപ്പെടുത്തി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക