Image

ഒഐസിസി കുവൈറ്റ് സാല്‍മിയ ഏരിയ സമ്മേളനം സംഘടിപ്പിച്ചു

Published on 06 April, 2019
ഒഐസിസി കുവൈറ്റ്  സാല്‍മിയ ഏരിയ  സമ്മേളനം സംഘടിപ്പിച്ചു
ഒഐസിസി സാല്‍മിയ ഏരിയയുടെ ആഭ്യമുഖ്യത്തില്‍ സാല്‍മിയ  കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗം   സംഘടിപ്പിച്ചു . ഏരിയ കണ്‍വീനര്‍ ജോമോന്‍ കോയിക്കരയുടെ ആദ്യക്ഷതയില്‍ സാല്‍മിയയില്‍  നടന്ന യോഗം നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് കണ്‍വീനര്‍ വിപിന്‍  മങ്ങാട്ട് സ്വാഗതം ആശംസിച്ചു. കേരളത്തിലെ യുഡിഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനുവേണ്ടി ഒറ്റകെട്ടായി പ്രവര്‍ത്തിക്കുവാനും അതുനുവേണ്ടി എല്ലാ ജില്ലയില്‍ നിന്നുള്ള പ്രതിനിധികളെ  ഉള്‍പ്പെടുത്തിക്കൊണ്ടുള്ള  കമ്മറ്റി   രൂപീകരിക്കുകയും ചെയ്തു. ചാക്കോ ജോര്‍ജ്കുട്ടി മുഖ്യ  പ്രഭാഷണം നടത്തി. സാമുല്‍ ചാക്കോ, ബേക്കണ്‍ ജോസഫ്, രാജീവ് നാടുവിലേമുറി, മനോജ് ചണ്ണപ്പേട്ട, ഹരീഷ് തൃപ്പൂണിത്തറ, ബിനോയ് ചന്ദ്രന്‍, റോയി വര്‍ഗീസ്, റോയി എബ്രഹാം, ടോം ഇടയാടില്‍ , ജിയോ  മത്തായി, ഷിബു, സാം കുഞ്ഞുകുഞ്ഞു, ജോണ്‍ തോമസ്, മനോജ്  റോയി , M.P.M സലിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയുടെ കുവൈറ്റ് സന്ദര്‍ശനവും ജൂണ്‍15 നു നടക്കുന്ന പുരസ്‌കാരസന്ധ്യ വിജയിപ്പിക്കുവാനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു. സാബു പൗലോസ് നന്ദി രേഖപ്പെടുത്തി. ജോസഫ് കോമ്പാറ , റോമനസ് പെയ്റ്റന്‍, സന്തോഷ് ചാക്കോ  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഒഐസിസി കുവൈറ്റ്  സാല്‍മിയ ഏരിയ  സമ്മേളനം സംഘടിപ്പിച്ചു ഒഐസിസി കുവൈറ്റ്  സാല്‍മിയ ഏരിയ  സമ്മേളനം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക