അജ്മാന്: മരുഭൂമിയിലെ കാല്പന്ത് പ്രേമികള്‍ക്ക് ഫുട്ബോള്‍ വിരുന്നൊരുക്കി അജ്മാന് മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച പ്രഥമ ഓള് ഇന്ത്യ സവെന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അല്‍ സബാഹ് ഓയില്‍ അജ്മാന് ജേതാക്കളായി. അജ്മാന് മുഷരിഫ് ഖത്തറ സ്പോര്‍ട്സ് സെന്റെര് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തുല്ല്യ ശക്തികളായ അല്‍ സബാഹ് ഓയില്‍ അജ്മാനും ജി.എഫ്.സി ഒരവങ്കരയും കലാശപോരാട്ടത്തിനിരങ്ങിയപ്പോള് പ്രവാസലോകത്തെ സോക്കര്‍ പ്രേമികളുടെ മുന്നില്‍ സുന്ദര നിമിഷങ്ങളാണ് പിറന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചപ്പോള്‍ ടൈംബ്രേക്കറില്‍ ജി.എഫ്.സി ഒരവങ്കരയെ തോല്‍പ്പിച്ച് അല്‍ സബാഹ് ഓയില്‍ അജ്മാന് ജേതാക്കളായി. ഗോസ്പ്പല്‍ എഫ്.സി ഫസ്റ്റ് റണ്ണര്‍ അപ്പും ഇമ എഫ്.സി മഞ്ചേരി സെക്കെന്റ് അപ്പും ആയി. നേരെത്തെ ടൂര്‍ണമെന്റ് അജ്മാന് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ ഉദ്ഘാടനം ചെയ്തു.അജ്മാന് കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. അജ്മാന് കെ.എം.സി.സി സംസ്ഥാന നേതാക്കളായ മജീദ് പന്തലൂര്‍,ഫൈസല്‍ ബാബു, അജ്മാന് കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാന് അരീക്കോട്,ജില്ലാ ജന:സെക്രട്ടറി റാഷിദ് വെട്ടം, റാസല്‍ഖൈമ കെ.എം.സി.സി സംസ്ഥാന ജന:സെക്രട്ടറി സൈതലവി തായാട്ട്, യു.എ.ഇ മങ്കട മണ്ഡലം ജന:സെക്രട്ടറി നിഹ്മതുള്ള മങ്കട, സേഫ് വേ എം.ഡി മൂസ ഹംസ,സംസം ടൈപ്പിംഗ് എം.ഡി ഖാലിദ് എന്നിവര്‍ സംബന്ധിച്ചു.
ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി അല്‍സബാഹ് ഓയില്‍ അജ്മാനിന്റെ പ്രവീണ്‍,ബെസ്റ്റ് ഡിഫെന്റര്‍ ആയി അല്‍ സബാഹ് ഓയില്‍ അജ്മാനിന്റെ ഇല്ല്യാസ്,ഏറ്റവും നല്ല ഗോള്‍കീപ്പറായി ജി.എഫ്.സി ഒരവങ്കരയുടെ മക്സൂദ് എന്നിവര്‍ അര്‍ഹരായി. ഫെയര്‍ പ്ലേ ടീമുള്ള ട്രോഫി തലായിലത്ത് എഫ്.സി കരസ്ഥമാക്കി. ജേതാക്കള്‍ക്കുള്ള ട്രോഫി സേഫ് വേ എം.ഡി മുസ്തഫ നല്കി. ശഹീദ് എം.ഡി അല്‍ മന്‍സില്‍ ടൈപ്പിംഗ്, അജ്മാന് മലപ്പുറം ജില്ലാ ട്രഷറര്‍ മുസ്തഫ വേങ്ങര,ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് അസീസ് പേങാട്ട്, ഷാര്‍ജ മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി ഹക്കീം കരുവാടി,യു.എ.ഇ മങ്കട മണ്ഡലം ഓര്‍ഗ:സെക്രട്ടറി ശുഹൈബ് പടവണ്ണ, ഹൈദര്‍ അജ്മാന് കെ.എം.സി.സി എന്നിവര്‍ കളിക്കാര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.മങ്കട മണ്ഡലം നേതാക്കളായ ഷഫീഖ് വേങ്ങാട്, നാസര്‍,സുബൈര്‍ ഹംസ,വി.പി മുസ്തഫ, സിദ്ദീക്ക്,ബെന്ഷാദ് വെങ്കിട്ട,ശിഹാബ്,ഫസലു, ഹബീബ്,അദ്നാന്,കമറുദ്ദീന്, മുഹമ്മദ്കുട്ടി,റഷീദ്,സലിം വെങ്കിട്ട,ഹാഷിം,മുഹമ്മദാലി കൂട്ടില്‍,ഗഫൂര്‍ ദാരിമി,ഷറഫുദ്ദീന് എന്നിവര്‍ നേതൃത്വം നല്കി.