ഡാളസ്: അമേരിക്കന്‍ മലയാളികളുടെ ചാരിറ്റിയുടെ ചരിത്രം തിരുത്തിയെഴുതിയ ഫോമായുടെ വില്ലേജ് പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കുന്നു. പ്രളയദുരിതത്തെ തുടര്‍ന്ന് പുതിയ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനായി, ഫോമായുടെ വില്ലേജ് പദ്ധതി പ്രദേശത്തു നിന്നും താല്കാലിയി മാറ്റി പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക്, വരുന്ന ഇടവപ്പാതി വര്‍ഷകാലത്തിനുള്ളില്‍ പുതിയ പാര്‍പ്പിടങ്ങള്‍ നല്കി പുനരധിവസിപ്പിക്കുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. പകുതിയിലധികം വീടുകളുടെ പണികള്‍ പൂര്‍ത്തിയായി വരുന്നു, ബാക്കിയുള്ളവയുടെ പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നു. ഇത്രയും വലിയ ഒരു പ്രൊജക്റ്റ്, ഇത്രയും ചുരുങ്ങിയ ഒരു കാലയളവനിള്ളില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുക എന്നത് ഫോമായുടെ മികവാണ്.
ഫോമാ എക്സിക്യൂട്ടീവുകളായ വിന്‍സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് അബ്രഹാം, ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്, ട്രെഷറാര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രെഷറാര്‍ ജയിന് കണ്ണച്ചാന്‍ പറമ്പില്‍, പ്രൊജക്റ്റ് അഡ്വൈസറായ ജോണ്‍ ടൈറ്റസ്, കോര്ഡിനേറ്ററന്മാരായ നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, ഉണ്ണി കൃഷ്ണന്, പദ്ധതിയുടെ കേരള കോര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, സനല്‍ കുമാര്‍, 'തണല്‍' പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ ഫിലിപ്പ് ചാമത്തില്‍ മുക്തകണ്ടം പ്രശംസിച്ചു.
ജൂണ്‍ മാസം ആദ്യവാരം നടക്കുന്ന, ഫോമാ കേരള കണ്‍വന്‍ഷനോട് അനുബന്ധിച്ച് എല്ലാ വീടുകളുടെയും താക്കോല്‍ദാനകര്‍മ്മം നിര്‍വഹിക്കുന്നതായിരിക്കും. ചെറിയ കൂരകളില്‍ ജീവിതം തള്ളിനീക്കുന്നവരുടെ ഒരു വലിയ സ്വപ്നം പൂവണിയുന്ന നിമഷമായിരിക്കും അത്. ഈ പുണ്യകര്‍മ്മത്തില്‍ പങ്കാളികളായ നാമോരുത്തര്‍ക്കും അതില്‍ അഭിമാനിയ്ക്കാം. ഫോമായുടെ വാക്ക്, വാക്കാണ്. നിങ്ങള്‍ സംഭാവനയായി തന്ന പ്രളയ ദുരിതാശ്വാസ തുകകളില്‍ നിന്നും ഒരു പൈസ പോലും മറ്റു ചിലവുകള്‍ക്കായി മാറ്റിവെയ്ക്കാതെ, ദുരിതത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് മാത്രമായി നേരിട്ടു നല്കുവാന് ഫോമായുടെ ഭാരവാഹികള്‍ കാണിച്ച ആത്മസമര്‍പ്പണം അഭിനന്ദനീയമാണന്ന് സെക്രെട്ടറി ജോസ് എബ്രഹാം അറിയിച്ചു.
ഫോമയും, ഫോമായുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും യഥാസമയം മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകളും, പ്രസ്താവനകളും, പദ്ധതി പുരോഗതികളും ഈ സംവിധാനം വഴിയാണ് ജനങ്ങളിലേക്ക് എത്തുക്കുന്നത്. ഫോമായുമായി ബന്ധപെട്ട വാര്‍ത്തകള്‍ ഇത്തരം സംവിധാനങ്ങളിലൂടെയല്ലാതെ ഏതെങ്കിലും മാധ്യമങ്ങളിലോ, സോഷ്യല്‍ മീഡിയയിലോ വ്യക്തിഗതമായി പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ ഈ കഴിഞ്ഞ പൊതുയോഗം ഫോമായുടെ ഭാരവാഹികളെ ചുമതലപ്പെടുത്തിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ക്ക് ഫോമാ ഒരിക്കലും ഉത്തരവാദിയായിരിക്കില്ല.