Image

അയര്‍ലന്‍ഡില്‍ 'എവൈക്ക് ' യൂറോപ്പ് കാത്തലിക് റെസിഡന്‍ഷ്യല്‍ കോണ്‍ഫറന്‍സ് ജൂലൈ 19 മുതല്‍ 21 വരെ

Published on 23 March, 2019
അയര്‍ലന്‍ഡില്‍ 'എവൈക്ക് ' യൂറോപ്പ് കാത്തലിക് റെസിഡന്‍ഷ്യല്‍ കോണ്‍ഫറന്‍സ് ജൂലൈ 19 മുതല്‍ 21 വരെ
 
ഡബ്ലിന്‍ : പ്രശസ്ത വചന പ്രഘോഷകരായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ.സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ 'എവൈക്ക് യൂറോപ്പ് കാത്തലിക് റെസിഡന്‍ഷ്യല്‍ കോണ്‍ഫറന്‍സ് ജൂലൈ 19 (വെള്ളി) മുതല്‍ 21 (ഞായര്‍) വരെ അയര്‍ലന്‍ഡില്‍ നടക്കും.

'അവന്‍ പരിശുദ്ധാത്മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും ' (മത്തായി 3:11) എന്ന വചനം മാംസം ധരിക്കുമാറ് പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ ക്രിസ്തീയതയിലേക്കും യഥാര്‍ഥ ദൈവിക ജീവിതത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന

അഭിഷേകാഗ്‌നി , സെഹിയോന്‍ മിനിസ്ട്രി കൂട്ടായ്മയുടെ സൗജന്യ പ്രസിദ്ധീകരണം കിംഗ്ഡം റവലേറ്റര്‍ മാഗസിന്റെ പേട്രണ്‍ ബിഷപ് അല്‍ഫോന്‍സ് കുള്ളിനന്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.
ഫാ. ഷൈജു നടുവത്താനിയില്‍, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.

യേശുനാമത്തില്‍ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ നേരിട്ട് സീറ്റുകള്‍ ബുക്ക്‌ചെയ്യാവുന്നതാണ്. പെഗി 00353871236639, സോഫി 00353877747226.


വിവരങ്ങള്‍ക്ക് : സിമി (ജര്‍മനി) 00491771804920, ജിജോ (നെതര്‍ലന്‍ഡ്‌സ്) 0031631639970, 
ജോര്‍ജ് (സ്വിറ്റ്‌സര്‍ലന്‍ഡ്) 0041789095085, ലൂസിയ (സ്ലോവാക്യ) 00421902327216, ശരത് (പോളണ്ട്) 0048579181271, തോമസ് (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ) 00447967620435, ജേക്കബ് (യുകെ) 0447960149670.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക