Image

ഫോമാ വില്ലേജ് പ്രോജക്ട്; കടപ്രയിലെ വീടുകളുടെ നിര്‍മ്മാണത്തിന് തുടക്കമായി

അനില്‍ പെണ്ണുക്കര Published on 13 February, 2019
ഫോമാ വില്ലേജ് പ്രോജക്ട്; കടപ്രയിലെ വീടുകളുടെ നിര്‍മ്മാണത്തിന് തുടക്കമായി
നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമ തിരുവല്ല കടപ്രയില്‍ നിര്‍മ്മിക്കുന്ന മാതൃക ഗ്രാമം 'ഫോമാ വില്ലേജ് 'പ്രൊജക്ടില്‍ ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുന്ന നാല്‍പ്പത് വീടുകളില്‍ ഇരുപതു വീടുകളുടെ നിര്‍മ്മാണത്തിന് ഇന്ന് തുടക്കം കുറിച്ചു.ഫോമാ ഫണ്ട് റേയ്‌സിംഗ് കോ ഓര്‍ഡിനേറ്ററും ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍  വൈസ് പ്രസിഡന്റുമായ ജോസഫ് ഔസോ നിലവിളക്ക് കൊളുത്തിയാണ് ഫോമാ വില്ലേജ് പ്രോജക്ടിന്റെ നിര്‍മ്മാണത്തിന്  തുടക്കമിട്ടത് .

സമയബന്ധിതമായി പണി പൂര്‍ത്തീകരിച്ചു ജൂണ്‍ മാസത്തില്‍ നടക്കുന്ന ഫോമാ കേരളാ കണ്‍വന്‍ഷനില്‍  വച്ച് പുതിയ വീടിന്റെ താക്കോല്‍ നല്‍കുവാനാണ് ഫോമയുടെ തീരുമാനമെന്ന് ജോസഫ് ഔസോ അറിയിച്ചു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെയും മറ്റു ഫോമാ ഭാരവാഹികളുടെയും കേരളത്തിന്റെ പ്രളയ കാലത്ത് നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേഖല കൂടിയായിരുന്നു കടപ്ര .ഇവിടെ നാല്‍പ്പതിലധികം വീടുകള്‍ തുടക്കത്തില്‍ നിര്‍മ്മിക്കുവാന്‍ മുന്‌കൈ എടുത്ത തിരുവല്ല പ്രോജക്ട്  ചെയര്‍മാന്‍  ഉണ്ണികൃഷ്ണന്‍, അനില്‍ ഉഴത്തില്‍, വില്ലേജ് ആഫീസര്‍ ബിജു,വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ സന്നദ്ധരായി വന്ന തണല്‍ പ്രവര്‍ത്തകര്‍, അതിലുപരി ഈ പ്രോജക്ടിനായി  പണം കണ്ടെത്തുന്ന  ഫണ്ട് റേയ്‌സിംഗ് കമ്മിറ്റിയുടെ  ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് ,അതിനു  സഹായിക്കുന്ന ഫോമയുടെ അഭ്യുദയ കാംഷികള്‍, സുഹൃത്തുക്കള്‍, അംഗ സംഘടനകള്‍ എല്ലാവര്‍ക്കും ജോസഫ് ഔസോ നന്ദി  അറിയിച്ചു.

അഡ്വ.ആര്‍ സനല്‍ കുമാര്‍ ,പഞ്ചായത്ത്  പ്രസിഡന്റ്  ഷിബു  വര്‍ഗീസ് , ഫോമാ  വില്ലജ് പ്രോജക്ട്  കണ്‍വീനര്‍  അനില്‍  എസ്   ഉഴത്തില്‍,വില്ലജ്  ഓഫീസര്‍  ബിജുമോന്‍  പാപ്പച്ചന്‍ , തണല്‍ പ്രവര്‍ത്തകര്‍ ,വീടുകള്‍ ലഭിക്കുന്ന കുടുംബങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു . 

പ്രാരംഭ ഘട്ടത്തില്‍ പദ്ധതി പ്രദേശത്ത് കുടിലുകളും, താല്ക്കാലിക സംവിധാനങ്ങളും ഒരുക്കി താമസിക്കുന്ന കുടുബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. പ്രോജക്ടിന് ഇന്ന് തുടക്കം  കുറിക്കുമ്പോള്‍ ഇവരെയെല്ലാം മാറ്റി പാര്‍പ്പിക്കും. ഫോമാ വില്ലേജ് പ്രോജക്ട് പണി പൂര്‍ത്തിയാകുന്നത് വരെ നാല്‍പ്പത് കുടുംബങ്ങള്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യം പത്തനംതിട്ട ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്  .ട്രാവന്‍കൂര്‍ ഷുഗര്‍ ഫാക്ടറിയുടെ ഒരു ഓഡിറ്റോറിയം ഇതിനായി ഉപയോഗപ്പെടുത്തുന്നു.

രണ്ടാം ഘട്ട പദ്ധതിയില്‍  കൂടുതല്‍  വീടുകള്‍ കൂടി നിര്‍മ്മിച്ച് നല്കാന്‍ ഫോമാ പദ്ധതിയിടുന്നുണ്ട്. നിരണം, തലവടി, കടപ്ര, മാന്നാര്‍ തുടങ്ങിയ മേഖലകളില്‍ വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കും പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഫോമയുടെ തിരുവല്ല വില്ലേജ് പ്രോജക്ടില്‍ ഇടം ലഭിക്കുന്നത് .വീടില്ലാത്തവര്‍ക്ക് വീടും അനുബന്ധ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന വലിയ പ്രോജക്ടാണ് ഫോമാ വില്ലേജ് പ്രോജക്ട്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കുന്ന ഭവനപദ്ധതി കേരളത്തിന്റെ നവകേരള നിര്‍മ്മിതിയില്‍ ഒരു നാഴികക്കല്ലാകും. ജൂണ്‍ മാസത്തോടെ നാല്‍പ്പതോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫോമാ കേരളാ കണ്‍വന്‍ഷനില്‍ വച്ച് താക്കോല്‍ ദാനം നിര്‍വഹിക്കുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ശിലാസ്ഥാപനം നിര്‍വഹിച്ച ഉടനെ തന്നെ വീടുകളുടെ നിര്‍മാണത്തിനുള്ള ഒരുക്കങ്ങളും ഉടന്‍ തുടങ്ങിയതെന്ന് ജോസഫ് ഔസോ ഇമലയാളിയോട് പറഞ്ഞു. 

ഫോമാ വില്ലേജ് പ്രോജക്ട്; കടപ്രയിലെ വീടുകളുടെ നിര്‍മ്മാണത്തിന് തുടക്കമായി ഫോമാ വില്ലേജ് പ്രോജക്ട്; കടപ്രയിലെ വീടുകളുടെ നിര്‍മ്മാണത്തിന് തുടക്കമായി ഫോമാ വില്ലേജ് പ്രോജക്ട്; കടപ്രയിലെ വീടുകളുടെ നിര്‍മ്മാണത്തിന് തുടക്കമായി ഫോമാ വില്ലേജ് പ്രോജക്ട്; കടപ്രയിലെ വീടുകളുടെ നിര്‍മ്മാണത്തിന് തുടക്കമായി ഫോമാ വില്ലേജ് പ്രോജക്ട്; കടപ്രയിലെ വീടുകളുടെ നിര്‍മ്മാണത്തിന് തുടക്കമായി ഫോമാ വില്ലേജ് പ്രോജക്ട്; കടപ്രയിലെ വീടുകളുടെ നിര്‍മ്മാണത്തിന് തുടക്കമായി ഫോമാ വില്ലേജ് പ്രോജക്ട്; കടപ്രയിലെ വീടുകളുടെ നിര്‍മ്മാണത്തിന് തുടക്കമായി ഫോമാ വില്ലേജ് പ്രോജക്ട്; കടപ്രയിലെ വീടുകളുടെ നിര്‍മ്മാണത്തിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക