Image

ഈ കണ്‍വന്‍ഷന്‍ വ്യത്യസ്തം: ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍

അനില്‍ പെണ്ണുക്കര Published on 29 January, 2019
ഈ കണ്‍വന്‍ഷന്‍ വ്യത്യസ്തം: ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അഞ്ചിലധികം വ്യത്യസ്ത പദ്ധതികളാണ് കണ്‍വന്‍ഷന്‍ വേദിയില്‍ ഉദ്ഘാടനം ചെയ്യപ്പെടുത്. കഴിഞ്ഞ ഒരു വര്‍ഷമായി ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രസിഡന്റ് മാധവന്‍ ബി. നായര്‍  സംസാരിക്കുന്നു 

ചോദ്യം: കേരളാ കവന്‍ഷന്‍ കൊണ്ട് പ്രധാനമായും ഫൊക്കാന ഉദ്ദേശിക്കുന്നത് എന്താണ്?

ഉത്തരം: രണ്ട് വര്‍ഷം കൂടുമ്പോള്‍ അമേരിക്കയുടെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന ഇന്റര്‍ നാഷണല്‍ കവന്‍ഷനുകള്‍ സംഘടിപ്പിക്കാറുണ്ട്. ഓരോ വര്‍ഷം കഴിയുമ്പോള്‍ ഫൊക്കാനായുടെ അപ്പോള്‍ നിലവിലുള്ള കമ്മറ്റി കേരളത്തിലും ഒരു കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു . വളരെ വിപുലമായ തോതില്‍ കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഘത്തെ പ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന  ഒത്തുചേരല്‍ എതിനെക്കാള്‍ കേരളത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഫൊക്കാനയുടെ സഹായം എത്തിക്കുക എന്ന  രീതിയിലാണ് കേരളാ കണ്‍വന്‍ഷനുകള്‍ തുടങ്ങിയതെങ്കിലും കേരളത്തിലെ ജനങ്ങള്‍ ഇടപെടുന്ന  എല്ലാ മേഖലകളിലും ഞങ്ങളുടെ ശ്രദ്ധ പതിയുകയുണ്ടായി. അതുകൊണ്ട് ജീവകാരുണ്യ, ഐ. റ്റി., ഭാഷ, വ്യവസായ മേഖല, ആരോഗ്യ രംഗം തുടങ്ങി വിവിധ ഇടങ്ങളില്‍ ഞങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുവാന്‍ സാധിച്ചു. പുതിയതായി വരുന്ന  കമ്മറ്റികളെല്ലാം അത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും അതില്‍ വേണ്ട കൃത്യത വരുത്തുകയും ചെയ്യുന്നു .

ചോദ്യം: ഈ വര്‍ഷത്തെ കേരളാ കണ്‍വന്‍ഷനിലെ പ്രധാനപ്പെട്ട  ലക്ഷ്യം  നവകേരള നിര്‍മ്മിതിക്കൊപ്പം ഫൊക്കാനയും നില്‍ക്കുക എുള്ളതാണല്ലോ. എന്തെല്ലാമാണ് നവകേരള നിര്‍മ്മിതിക്കായി ഫൊക്കാന നല്‍കിയിട്ടുള്ളത് .? തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?

ഉത്തരം:  ഫൊക്കാനായുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനമില്ലാതെ തുടരുവന്നവയാണ്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് തുടര്‍ച്ചയായി സഹായം എത്തേണ്ടതുണ്ട്. മറ്റെന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളായ വീട്, ഭക്ഷണം, ആരോഗ്യം എന്നീ  മേഖലകളില്‍ വലിയ ഇടപെടലുകള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട് . 35 വര്‍ഷങ്ങളായി നടന്നു വരുന്ന സ്‌നേഹവീട് പദ്ധതി, വിവിധ ആരോഗ്യ ക്യാമ്പുകളിലൂടെ ജനങ്ങളെ രോഗ വിമുക്തരാക്കു പദ്ധതി, കേരളത്തിന്റെ ഐ. റ്റി. മേഖലയ്ക്ക് സഹായകമാകു പദ്ധതികള്‍ ഭാഷയ്‌ക്കൊരു ഡോളര്‍, തുടങ്ങിയവയെല്ലാം തുടര്‍ പദ്ധതികളായി തുടരും.

എന്നാല്‍  കേരളത്തിന്റെ നവകേരള നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ എല്ലാ  കോണില്‍ നിന്നും  നിരവധി സഹായങ്ങളെത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ സഹായം നല്‍കിയതിനുശേഷം സാങ്കേതികമായി സഹായങ്ങള്‍ നല്‍കുന്നതിന് ചില തടസ്സങ്ങള്‍ ഉണ്ടായി. അപ്പോഴാണ് പ്രളയവും ഉരുള്‍പൊ'ലും മൂലം തകര്‍ന്ന  പ്രദേശങ്ങളില്‍ ഫൊക്കാനായുടെ നേതൃത്വത്തില്‍ നിരവധി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുതിനെക്കുറിച്ച് ചിന്തിച്ചത്. കേരള സര്‍ക്കാരുമായി സഹകരിച്ച് അശരണരായ 100 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കു ഒരു വലിയ പ്രൊജക്ടിന് ഞങ്ങള്‍ തുടക്കമിടുകയാണ്. 'ഭവനം പ്രൊജക്ട്' പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെ' 100 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് സുരക്ഷിതമായ ഒരു ഇടം കണ്ടെത്തുക ഈ പ്രൊജക്ടിന്റെ അടിസ്ഥാന ലക്ഷ്യം.  അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

കൂടാതെ കേരളത്തിലെ ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന  പ്രഗത്ഭരായ വനിതകളെ കണ്ടെത്തി അവര്‍ക്ക് നൈറ്റിംഗ്‌ഗേല്‍ പുരസ്‌കാരം നല്‍കുന്നു . നിപ്പ വൈറസ് മൂലം കേരളം ദുരിതത്തിലായപ്പോള്‍ വിവിധ നേഴ്‌സുമാര്‍ നല്‍കിയ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ ആദരവ് നല്‍കുത്. ഇത്തവണത്തെ നൈറ്റിംഗ് ഗേല്‍ അവാര്‍ഡ്  ലഭിച്ചത് നിപ വൈറസ് ബാധിതരെ ചികിത്സിച്ച് മരണത്തിന് കീഴടങ്ങിയ ലിനിയ്ക്ക് മരണാനന്തര ബഹുമതിയായി ഈ അവാര്‍ഡ് നല്‍കുന്നു . ന്യൂജേഴ്‌സിയിലുള്ള എം. ബി. എന്‍ ഫൗണ്ടേഷനാണ് നൈറ്റിംഗ് ഗേല്‍ അവാര്‍ഡിന്റെ സ്‌പോണ്‍സര്‍ .  ഐ. റ്റി. രംഗത്ത് പ്രവര്‍ത്തിക്കു പ്രഗത്ഭരായ യുവാക്കളെ ആഞ്ചല്‍ കണക്ട് എന്ന  പദ്ധതിയിലൂടെ അമേരിക്കന്‍ ഐ. റ്റി. രംഗവുമായി ബന്ധപ്പെടുത്തു ഒരു പദ്ധതിക്കും തുടക്കമാകുന്നു . കൂടാതെ സാഹിത്യസംഗമം, മാധ്യമ സെമിനാര്‍, വനിതാ സെമിനാര്‍ എിവയും ഈ കവന്‍ഷനില്‍ നടത്തപ്പെടുു. ഫൊക്കാനാ എും കൈങ്ങായി കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ട് എന്ന്  പ്രവൃത്തിയിലൂടെ ഞങ്ങള്‍ കാട്ടി കൊടുക്കുകയാണ്.

ചോദ്യം: ഫൊക്കാനായുടെ അമേരിക്കയിലെ വളര്‍ച്ചയ്ക്ക് എന്തെല്ലാം പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുത്?

ഉത്തരം: ഫൊക്കാനായുടെ ബലം ഞങ്ങളുടെ അംഗ സംഘടനകളാണ്. അവരുടെ വളര്‍ച്ചയാണ് ഫൊക്കാനായുടെ ബലം. കഴിഞ്ഞ 35 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചാല്‍ അത് മനസ്സിലാകും. നിരവധി അമേരിക്കന്‍ മലയാളികള്‍ വിവിധ സംഘടനകളുടെയും സാംസ്‌കാരിക സംഘടനകളുടെയും തലപ്പത്തേക്ക് കടന്നു വരുന്നത്   ഈ  അംഗസംഘടനകളിലൂടെയാണ്. അത് ഒരു വ്യക്തിയുടെ സാംസ്‌കാരികമായ വളര്‍ച്ച കൂടിയാണ്. ഓരോ വര്‍ഷം കഴിയുന്തോറും ഒരു യുവ സമൂഹം ഫൊക്കാനായുടെ പിന്നില്‍  അണിനിരക്കുുണ്ട്. അതിനു കാരണം ഈ അംഗസംഘടനകളുടെ വളര്‍ച്ചയാണ്. അതിനുവേണ്ടി ഫൊക്കാനാ നാഷണല്‍ കവന്‍ഷനു മുമ്പായി നിരവധി പരിപാടികള്‍ റീജിയണുകള്‍ തലത്തില്‍ ഫൊക്കാന സംഘടിപ്പിക്കും.

ചോദ്യം: അമേരിക്കന്‍ മലയാളികളുടെ നാട്ടിലുള്ള  സ്വത്തുക്കള്‍ മറ്റുള്ളവര്‍ കയ്യേറുതിനെ ഇല്ലാതാക്കുതിനു വേണ്ടി ഒരു കേരളാ പ്രവാസി െ്രെടബ്യൂണല്‍ നടപ്പില്‍ വരുത്താം എന്ന്  കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഫൊക്കാനാ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഈ കമ്മറ്റി തുടങ്ങിയോ?

ഉത്തരം: തീര്‍ച്ചയായും. പ്രധാനമായും അങ്ങനെ സ്വത്തുവകകള്‍ നഷ്ടപ്പെട്ട വിക്ടിംസിനെ കണ്ടെത്തിയ ശേഷം ഗവമെന്റ് തലത്തില്‍ ഫൊക്കാനാ നേതൃത്വം സംസാരിക്കുകയും കേരളാ പ്രവാസി െ്രെടബ്യൂണല്‍ നടപ്പില്‍ വരുത്തുതിന് ശ്രമിക്കും. ഓണ്‍ലൈന്‍  സംവിധാനങ്ങള്‍ മെച്ചപ്പെട്ട തോടുകൂടി ഇത്തരം പ്രശ്‌നങ്ങള്‍ കുറഞ്ഞിട്ടുണ്ട് എാണ് ഞാന്‍ വിശ്വസിക്കുന്നത്. 

മാധവന്‍ നായര്‍ ഫൊക്കാനാ പ്രസിഡന്റായതിനുശേഷം ഫൊക്കാനായുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പരിപൂര്‍ണ്ണമായ ശ്രദ്ധ അദ്ദേഹത്തിനുണ്ട്. ഒരു മാനേജ്‌മെന്റ് സിസ്റ്റത്തില്‍ നിന്നും  സംഘടനാ പ്രവര്‍ത്തനത്തിലേക്ക് വന്നതുകൊണ്ടാവാം . നടപ്പിലാക്കാന്‍ സാധിക്കുന്ന  വിഷയങ്ങള്‍ മാത്രം ചിന്തിക്കുകയും അവ കൃത്യമായി നടപ്പിലാക്കുകയും ചെയ്യുകയാണ് അദ്ദേഹത്തിന്റെ രീതി. അമേരിക്കന്‍ മലയാളികളെ ആദരിക്കുന്ന ത് അടക്കമുള്ള നിരവധി പരിപാടികള്‍ അമേരിക്കയില്‍ സംഘടിപ്പിച്ചിട്ടുള്ള മാധവന്‍ ബി. നായര്‍ക്ക് ഫൊക്കാന ഒരു സാംസ്‌കാരിക കുട്ടായ്മയാണെന്നു  വ്യക്തമായ തിരിച്ചറിവുണ്ട്. അതുകൊണ്ടാണ് മനുഷ്യന്‍ വ്യാപരിക്കുന്ന  എല്ലാ മേഖലകളെയും ബന്ധപ്പെട്ടുകൊണ്ട്  വിപുലമായ ഒരു കണ്‍വന്‍ഷന് ഈ തിരുവനന്തപുരത്തുകാരന്‍ ചുക്കാന്‍ പിടിക്കുന്നത് 

ഈ കണ്‍വന്‍ഷന്‍ വ്യത്യസ്തം: ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക