Image

ഫൊക്കാന സാന്ത്വനം പ്രോജക്ട് ആരോഗ്യ രംഗത്ത് വഴിത്തിരിവാകും: എബ്രഹാം ഈപ്പന്‍

അനില്‍ പെണ്ണുക്കര Published on 28 January, 2019
ഫൊക്കാന സാന്ത്വനം  പ്രോജക്ട് ആരോഗ്യ രംഗത്ത് വഴിത്തിരിവാകും: എബ്രഹാം ഈപ്പന്‍
ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ ഉത്ഘാടനം ചെയ്യുന്ന സാന്ത്വനം  പ്രോജക്ട് കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ വഴിത്തിരിവാകുമെന്ന് ഫൊക്കാനാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ പറഞ്ഞു .

കേരളത്തിലെ ആരോഗ്യ ഫൊക്കാന കഴിഞ്ഞ കാലയളവില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി അവതരിപ്പിച്ചിട്ടുണ്ട് .സ്വാന്തനം പ്രൊജക്റ്റും അത്തരത്തിലുള്ള ഒരു പദ്ധതിയാണ് കേരളത്തില്‍ എച് .ഐ.വി ബാധിരരായ അറുനൂറില്‍ പരം കുട്ടികള്‍ഉണ്ടെന്നാണ് കാണാക്കപ്പെടുന്നത്. ഈ കുട്ടികള്‍ക്ക് പുനരധിവാസത്തിനും ,തുടര്‍ ചികിത്സയ്ക്കും വേണ്ട സൗകര്യമാണ് ഫൊക്കാന ഈ പ്രോജക്ടിലൂടെ നല്‍കുന്നത് .ഇവര്‍ക്ക് സഹായം എത്തിക്കുവാന്‍ ഫൊക്കാനയും കേരള ഗവണ്മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു പുതിയ പ്രോജക്ടിന് ഫൊക്കാന ഫൗണ്ടേഷന്‍ രൂപം കൊടുക്കുകയായിരുന്നു . ഇതൊരു തുടര്‍ പ്രൊജക്റ്റ് ആയി കൊണ്ടുപോകാന്‍ ആണ് ഫൊക്കാന പദ്ധതിയിടുന്നത് .

കേരള ഗവണ്‍മെന്റിന്റെ ഗ്ലോബല്‍ ഇന്‍ഷെസ്റ്റീവ് സഹകരണത്തോടെ ആണ് ഫൊക്കാന ഈ പ്രൊജക്റ്റ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എച് .ഐ.വി ബധിരരായ കുട്ടികള്‍ക്ക് ആവിശ്യമായ ആധുനിക മരുന്നുകളും കൗണ്‍സിലിങ്ങും നല്‍കുന്നതിനോടൊപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠനത്തിന് വേണ്ടിയുള്ള സഹായങ്ങളും നല്‍കുക എന്നതാണ് ഈ പ്രോജക്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

എച് .ഐ.വി ബധിരരായ കുട്ടികള്‍ മാതാപിതാക്കളുടെ മരണശേഷം എല്ലാവരാലും ഒറ്റപ്പെടുത്തുന്ന ഒരു സ്ഥിതിവിശേമാണ് നാം കാണുന്നത് . തന്റേതല്ലാത്ത കാരണത്താല്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ പദ്ധിതിക്ക്. ജനുവരി മുപ്പതിന് തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ ഇതിന്റെ ഉല്‍ഘാടനവും ധനസഹായവും തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് നിര്‍വഹിക്കും.

ഫൊക്കാനാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഏബ്രഹാം കെ ഈപ്പന്‍ ആമുഖ പ്രഭാഷണം നടത്തും..അനില്‍ പിള്ള ,റീജിയണല്‍ വൈസ്ഫ്രാ പ്രസിഡന്റ്ന്‍ സിസ് കിഴക്കേക്കുറ്റ് ജോ .സെക്രട്ടറി സുജാ ജോസ് ,ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനും കോ ഓര്‍ഡിനേറ്ററുമായ സണ്ണി മറ്റമന എന്നിവര്‍ പ്രസംഗിക്കും

ഫൊക്കാന സാന്ത്വനം  പ്രോജക്ട് ആരോഗ്യ രംഗത്ത് വഴിത്തിരിവാകും: എബ്രഹാം ഈപ്പന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക