Image

എഴുത്തിന് ദിശാബോധം നല്‍കാന്‍ ഫൊക്കാനാ സാഹിത്യ സമ്മേളനം

അനില്‍ പെണ്ണുക്കര Published on 24 January, 2019
എഴുത്തിന് ദിശാബോധം നല്‍കാന്‍ ഫൊക്കാനാ സാഹിത്യ സമ്മേളനം
സഹിതസ്വഭാവമുള്ളത് സാഹിത്യം. പരസ്പരാപേക്ഷയുള്ള അനേകം കാര്യങ്ങള്‍ ഒന്നിച്ചു ചേരുന്നതിനെയാണ് സാഹിത്യം എന്ന് പറയുന്നത്. ഭാഷ മാധ്യമമായുള്ള കലാരൂപം എന്ന് സാഹിത്യത്തെ നിര്‍വചിക്കാറുണ്ട്. മലയാള ഭാഷയിലുള്ള സാഹിത്യമായതിനാല്‍ മലയാള സാഹിത്യം എന്ന് പേര്മ
ലയാള സാഹിത്യത്തെ കുറിച്ചു വിക്കി പീഡിയയില്‍ നിര്‍വചനം ഇങ്ങനെ.സാഹിത്യത്തെ പ്രാചീനം മുതല്‍ ഉത്തരാധുനികം വരെ എത്തിനില്‍ക്കുമ്പോള്‍ മലയാളിയെ എഴുത്തിന്റെ പുതു മേഖല തേടാന്‍, നല്ലൊരു വാഗ്മിയാകാന്‍ ,നല്ലൊരു അധ്യാപകനാകാന്‍ പ്രേരിപ്പിക്കുന്ന മലയാളിയുടെ പ്രിയ എഴുത്തുകാര്‍ പങ്കെടുക്കുന്ന സാഹിത്യ സമ്മേളനം ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ .

മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരനും, കവിയുമായ കെ.ജയ കുമാര്‍ ഐ.എ. എസ് നയിക്കുന്ന സാഹിത്യ സമ്മേളനത്തില്‍ കവിത എഴുത്തിലും കവിത ചൊല്ലലിലും പുതിയ അര്‍ത്ഥ തലങ്ങള്‍ അവതരിപ്പിക്കുന്ന കവിയും അദ്ധ്യാപകമോ യ പ്രൊഫ.വി.മധുസൂദനന്‍ നായര്‍, കഥാരംഗത്ത് തന്റെതായ ശൈലി അവതരിപ്പിച്ച എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ.ജോര്‍ജ് ഓണക്കൂര്‍, വാഗ്മിയും പണ്ഡിതനുമായ പ്രൊഫ. പി.ജെ. ഫിലിപ്പ്, സുദര്‍ശനന്‍ കാര്‍ത്തികപ്പള്ളി എന്നിവര്‍ പങ്കെടുക്കും

മലയാള സാഹിത്യത്തെയും എഴുത്തുകാരേയും എന്നും യോത്സാഹിപ്പിക്കുന്ന പ്രവാസി സംഘടനയാണ് ഫൊക്കാനാ. കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങളോളം ആദരവന്ന് ലഭിക്കുന്ന അവാര്‍ഡാണ് ഫൊക്കാനാ സാഹിത്യ പുരസ്കാരങ്ങള്‍. തകഴി മുതല്‍ ബെന്യാമിന്‍ വരെയുള്ളവര്‍ ഫൊക്കാനയുടെ സാഹിത്യ സമ്മേളനങ്ങളുടെ സാന്നിദ്ധാമായി അനുഗ്രഹം ചൊരിഞ്ഞിട്ടുണ്ട്.

ജനുവരി 29 ന് വൈകിട്ട് മസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ സാഹിത്യ രംഗത്തെ പുതു പ്രവണതകളെക്കുറിച്ചും, സമീപകാല സാംസ്കാരിക പ്രശ്‌നങ്ങളെക്കുറിച്ചും ഗൗരവതരമായി ചര്‍ച്ച ചെയ്യും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ സാന്നിദ്ധ്യം സാഹിത്യ സദസിന് മാറ്റുകൂട്ടും.
ഫൊക്കാനാ സാഹിത്യ സമ്മേളനത്തിലേക്ക് എല്ലാ സാഹിത്യ പ്രേമികളെയും ക്ഷണിക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍,സെക്ക്രട്ടറി ടോമി കോക്കാട് ,ട്രഷറര്‍ സജിമോന്‍ ആന്റണി,കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ:മാമന്‍ സി ജേക്കബ് ,കേരളാ കണ്‍ വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു
Join WhatsApp News
Shame on you 2019-01-25 11:31:07
അപ്പോൾ ഈ ദിശാബോധം ഇല്ലാത്തവർക്കാണോ നിങ്ങൾ ഇത്രയും നാൾ അവാർഡ് കൊടുത്തുകൊണ്ടിരുന്നത് ?  പല്ലിന്റെ ഇട കുത്തി മണക്കുകയാണ് നിങ്ങൾ വീണ്ടും നാട്ടിൽ നിന്ന് ഇവരെ കൂട്ടികൊണ്ടു വന്ന്. ഇവിടെയുള്ളവരെ താറടിച്ചു കാണിക്കുക പിന്നെ വലിയ ആള് കളിക്കുക . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക