Image

മാധ്യമ പ്രതിഭകളുടെ സംഗമവുമായി ഫൊക്കാന മാധ്യമ സെമിനാര്‍ (അനില്‍ പെണ്ണുക്കര )

അനില്‍ പെണ്ണുക്കര Published on 22 January, 2019
മാധ്യമ പ്രതിഭകളുടെ സംഗമവുമായി  ഫൊക്കാന മാധ്യമ സെമിനാര്‍ (അനില്‍ പെണ്ണുക്കര )
ഫൊക്കാന കേരളാ കണ്‍ വന്‍ഷനില്‍ മാധ്യമ പ്രതിഭകളുടെ സംഗമവുമായി മാധ്യമ സെമിനാര്‍ .

എം ജി രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, ജി ശേഖരന്‍ നായര്‍ ,എസ്.ആര്‍. ശക്തിധരന്‍, പി.എം. മനോജ്, ജോണി ലൂക്കോസ് , എസ് സുരേഷ് ബാബു തുടങ്ങി കേരളത്തിലെ മുന്‍ നിര അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാര്‍ സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും .

ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അധ്യക്ഷത വഹിക്കുന്ന മാധ്യമ സെമിനാറില്‍ ഫൊക്കാനയുടെ പി ആര്‍ ഓ യും എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റുമായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ സ്വാഗതം ആശംസിക്കും . മാധ്യമ സെമിനാര്‍ കോ ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നത് ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐ.എ.പി.സി.) ചെയര്‍മാന്‍ ഡോ.ബാബു സ്റ്റീഫന്‍ ആണ് .

ഫൊക്കാന തുടങ്ങിയ കാലം മുതല്‍ കേരളത്തിലും അമേരിക്കയിലും സംഘടിപ്പിച്ചിട്ടുള്ള കണ്‍വന്‍ഷനുകളില്‍ കേരളത്തിലെയും അമേരിക്കയിലെയും മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വിപുലമായ രീതിയില്‍ മാധ്യമ സെമിനാറുകള്‍ സംഘടിപ്പിക്കാറുണ്ട് .ഫൊക്കാന കണ്‍ വന്‍ഷനുകളുടെ നിത്യ സാന്നിധ്യമാണ് കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ .

ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ തിരുവനന്തപുരത്ത് നടക്കുമ്പോള്‍ നടക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ഒരു നിര തന്നെ മാധ്യമ സെമിനാറിന്റെ ഭാഗമായി തീരുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ ,സെക്രട്ടറി ടോമി കോക്കാട്ട് ,ട്രഷറര്‍ സജിമോന്‍ ആന്റണി ,കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ,കേരളാ കണ്‍ വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍ ,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമന്‍ സി ജേക്കബ് എന്നിവര്‍ അറിയിച്ചു 
മാധ്യമ പ്രതിഭകളുടെ സംഗമവുമായി  ഫൊക്കാന മാധ്യമ സെമിനാര്‍ (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക