Image

ലോകം നന്നാകുന്നത് മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോഴാണ്: ഫാദര്‍ ഡേവിസ് ചിറമേല്‍.

പന്തളം ബിജു തോമസ് Published on 19 January, 2019
ലോകം നന്നാകുന്നത് മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോഴാണ്:  ഫാദര്‍ ഡേവിസ് ചിറമേല്‍.
വടക്കന്‍ചേരി: ഫോമായോളം പ്രവാസികള്‍ വളരണം, ലോകം നന്നാകുന്നത് മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കാന്‍ തുടങ്ങുമ്പോഴാണെന്ന് ഫാദര്‍ ഡേവിസ് ചിറമേല്‍. പാലക്കാട് വടക്കാഞ്ചേരിയില്‍ ഫോമായും, ലെറ്റ് ദെം സ്മയില്‍ എഗൈന്‍ (ഘഠടഅ) സംയോജിച്ചു നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോമാ ചാരിറ്റി ചെയര്‍മാന്‍ ശ്രീ.ജിജു കുളങ്ങരയെയും, ഘഠടഅ സ്ഥാപകന്‍ ജോണ്‍ഡബ്യു വര്‍ഗ്ഗീസിനെയും അദ്ദേഹത്തിന്റെ  ടീമിനെയും  പ്രത്യേകം അഭിനന്ദിച്ചു. ക്യാമ്പില്‍ ഏറെനേരം ചിലവിട്ട അദ്ദേഹം രോഗികളോട് വിവരങ്ങള്‍ തിരക്കുകയും ക്യാമ്പിലെ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സേവനപ്രവര്‍ത്തനങ്ങളെ പറ്റി വിലയിരുത്തുകയും ചെയ്തു. ഇത്ര വിപുലമായ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയെന്നത് ഒരു വലിയ നന്മ ചെയ്യന്നതിന്റെ ഭാഗമായേ കാണാനാവു എന്ന് ക്യാമ്പിലെ എല്ലാവരെയും അഭിനന്ദിച്ചുകൊണ്ടു പറഞ്ഞു.

കേരളത്തിലെ അറിയപ്പെടുന്നപുരോഹിതന്‍ എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവസാന്നിധ്യമായ ഇദ്ദേഹമാണ് കിഡ്‌നി ദാനം ചെയ്യുന്നവര്‍ക്കായി തുടങ്ങിയ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍. ജനുവരി 12 മുതല്‍ 18 വരെ കേരളത്തിലെ 3 ജില്ലകളിലായി നടന്നു വന്ന സൗജന്യ മെഡിക്കല്‍ സര്‍ജറി ക്യാമ്പുകള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിയ അദ്ദേഹം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഫോമാ എക്‌സിക്യൂട്ടീവിനെയും, ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിച്ച ശേഷമാണ് മടങ്ങിയത്. അദ്ദേഹത്തിന്റെ മഹനീയ സാനിധ്യം ഈ ഉദ്യമത്തെ കൂടുതല്‍ ധന്യമാക്കി എന്ന്  ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും, സെക്രെട്ടറി ജോസ് എബ്രഹാമും, ഫോമാ ചാരിറ്റി ചെയര്‍മാന്‍ ശ്രീ.ജിജു കുളങ്ങരയും  അഭിപ്രായപ്പെട്ടു.

ലോകം നന്നാകുന്നത് മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോഴാണ്:  ഫാദര്‍ ഡേവിസ് ചിറമേല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക