Image

പ്രളയബാധിതര്‍ക്ക് സഹായവും, രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരവും നല്‍കി കൈരളി ഓഫ് ബാള്‍ട്ടിമോര്‍ ,ക്ലാപ് ചാരിറ്റി, ഫോമ

അനില്‍ പെണ്ണുക്കര Published on 12 January, 2019
പ്രളയബാധിതര്‍ക്ക് സഹായവും, രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരവും നല്‍കി കൈരളി ഓഫ് ബാള്‍ട്ടിമോര്‍ ,ക്ലാപ്  ചാരിറ്റി, ഫോമ
ആലുവ: മഹാപ്രളയത്തില്‍ അകപ്പെട്ട് ദുരിതത്തിലായവര്‍ക്കും, പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ചവര്‍ക്കും സഹായവും ആദരവും നല്‍കി കൈരളി ഓഫ് ബാള്‍ട്ടിമോര്‍ ,ക്ലാപ്  ചാരിറ്റി ബാള്‍ട്ടിമൂര്‍, ഫോമ, മാതൃകയാവുന്നു.

കൊടുങ്ങല്ലൂര്‍, ആലുവ എന്നിവിടങ്ങളില്‍ പ്രളയം നാശനഷ്ടമുണ്ടാക്കിയ അന്‍പത്തിയൊന്ന് കുടുംബങ്ങള്‍ക്കാണ് സഹായവും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരവും നല്‍കിയത്. ചലച്ചിത്ര താരവും, പ്രമുഖ ചാനല്‍ അവതാരകയുമായ പേളി  മാണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവർ പങ്കെടുത്ത ചടങ്ങിന് കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ചാരിറ്റി പ്രവര്‍ത്തകരുടെ അകമഴിഞ്ഞ സഹായം ഉണ്ടായി. 

പ്രസിഡന്റ് ജോണ്‍സണ്‍ കുടംകുളത്തില്‍, സെക്രട്ടറി ടെയ്‌സണ്‍ തോമസ്, ട്രഷറര്‍ ബെന്നി തോമസ് തുടങ്ങിയവരുടെ പ്രവര്‍ത്തന മികവിന് ഉദാഹരണം കൂടിയായി ഈ ചടങ്ങ്. അല്‍ഫോണ്‍സ് റഹ്മാന്‍, സജു മാര്‍ക്കോസ്, സുരജ് മാമന്‍ , സബീന നാസര്‍, വിജോയ് പാട്ടമ്മട തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രളയ ദുരിതാശ്വാസ നിധി സ്വരുക്കൂട്ടിയത്.

പത്മ ട്രസ്റ്റ് ചെയര്‍മാന്‍ വിഷ്ണു, ഫോമാ ആര്‍.വി .പി ജോയി കൂടാലി തുടങ്ങിയവരുടെ സാങ്കേതിക സഹായവും ഈ പരിപാടി സംഘടിപ്പിക്കുന്നതിന് ഉണ്ടായിരുന്നു.
പ്രളയബാധിതര്‍ക്ക് സഹായവും, രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരവും നല്‍കി കൈരളി ഓഫ് ബാള്‍ട്ടിമോര്‍ ,ക്ലാപ്  ചാരിറ്റി, ഫോമപ്രളയബാധിതര്‍ക്ക് സഹായവും, രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരവും നല്‍കി കൈരളി ഓഫ് ബാള്‍ട്ടിമോര്‍ ,ക്ലാപ്  ചാരിറ്റി, ഫോമ
Join WhatsApp News
ഉലക്കടക 2019-01-13 01:33:47
vഉത്കടകാ  കണ്ടിട്ടു  ചിരി വരുന്നു .  എല്ലാ  USA  കാരും  നല്ല  കേരള  മുണ്ടു , സാരീ . എന്നാൽ  നാട്ടിലുള്ള  ഉത്കടകാ  തനി  usa  tight  പാന്റിൽ . തകർത്തിട്ടുണ്ട് . വല്ലതും  ചെയ്ന്നുണ്ടോ ? അല്ല ചുമ്മാ  ഫോട്ടോ  ന്യൂസ്  പരിപാടി  ഉള്ളോ . ബേസ്ഡ് കണ്ണാ  ബേസ്ഡ് 
ഇതും തിരുവല്ലായില്‍ അല്ലേ 2019-01-13 07:09:55
ഇതും തിരുവല്ലായില്‍ അല്ലേ തുട ങ്ങേണ്ടത് 
അവിടെ അല്ലേ കൂടുതല്‍ ദാരിദ്രം 
൯൦ % പേരും പുറം രാജ്യങ്ങളില്‍ ജോലി
നാട്ടില്‍ ഉള്ളവര്‍ എല്ലാം ഹല്ലെലുയ്യ തൊഴിലാളികള്‍ 
അവിടെ അല്ലേ പുതിയ ക്രിസ്ത്യന്‍ ദൈവങ്ങളെ ഉണ്ടാക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക