Image

അഡ്‌ലൈഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഈസ്റ്റര്‍ ആഘോഷിച്ചു

Published on 11 April, 2012
അഡ്‌ലൈഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഈസ്റ്റര്‍ ആഘോഷിച്ചു
അഡ്‌ലൈഡ്: അഡ്‌ലൈഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഈസ്റ്റര്‍ ആഘോഷിച്ചു. ഈസ്റ്റര്‍ ദിനത്തിലെ കുര്‍ബാനയ്ക്ക് ഫാ. പ്രകാശ് കെ. തോമസ് കാര്‍മികത്വം വഹിച്ചു. ഈസ്റ്റര്‍ ദിനത്തിന്റെ പ്രത്യേകതളെപ്പറ്റി ഫാ. പ്രകാശ് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി. ഒരാഴ്ചത്തെ ശുശ്രൂഷകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രവര്‍ത്തനമേഖലയിലുള്ള ഫാ. പ്രകാശ് ഹാശാ ആഴ്ചയിലെ ശുശ്രൂഷകള്‍ക്കായാണ് അഡ്‌ലൈഡില്‍ എത്തിയത്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചടങ്ങില്‍ ഇടവകാംഗങ്ങള്‍ അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പു നല്‍കി.ഇടവകയുടെ പേരില്‍ സെക്രട്ടറി ബിജു യോഹന്നാന്‍, ട്രസ്റ്റി ജോസ് കുര്യന്‍ എന്നിവര്‍ നന്ദി പറഞ്ഞു. ഇടവകയ്ക്കുവേണ്ടി സജി വര്‍ഗീസ് ചിറ്റിലപ്പള്ളി ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തി.

റിപ്പോര്‍ട്ട്: ബിജു കുര്യാക്കോസ്

അഡ്‌ലൈഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഈസ്റ്റര്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക