Image

ദുഃഖവെള്ളിയാഴ്ച ബ്രിസ്‌ബെയ്‌നില്‍ നിന്ന് മരിയന്‍വാലിയിലേക്ക് പരിഹാര പ്രദക്ഷിണം നടത്തി

Published on 07 April, 2012
ദുഃഖവെള്ളിയാഴ്ച ബ്രിസ്‌ബെയ്‌നില്‍ നിന്ന് മരിയന്‍വാലിയിലേക്ക് പരിഹാര പ്രദക്ഷിണം നടത്തി
ബ്രിസ്‌ബെയ്ന്‍: ബ്രിസ്‌ബെയ്ന്‍ ലൂര്‍ദ് മാതാ കത്തോലിക്ക കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നിരവധി വിശ്വാസികള്‍ ദുഃഖവെള്ളിയാഴ്ച ബ്രിസ്‌ബെയ്‌നില്‍ നിന്ന് മരിയന്‍വാലിയിലേക്ക് തീര്‍ഥാടനം നടത്തി. മരിയന്‍ വാലിയിലെ കുരിശുമലയില്‍ പരിഹാര പ്രദക്ഷിണവും നടത്തി.

ചെംസൈഡ് സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റിയും അനര്‍ലി സെന്റ് തോമസ് കത്തോലിക്കാ കമ്യൂണിറ്റിയും സംയുക്തമായാണ് കുരിശിന്റെ വഴി നടത്തിയത്. പരിഹാര പ്രദക്ഷിണത്തിന് ജോണ്‍ മാത്യു, ജോളി കരുമത്തി, ഷിബു വര്‍ഗീസ്, ജിജോ ആന്റണി, ജിജി റെജി, റീന മോഹന്‍, രാജന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക