Image

നിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചു

Published on 12 November, 2018
നിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചു
ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നഴ്സസ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ ഓഫ് അമേരിക്ക (നിന്‍പാ) എന്‍.പി വാരം കോങ്കേഴ്സിലുള്ള സഫ്റോണ്‍ റസ്റ്റോറന്റില്‍ വച്ചു നവംബര്‍ പത്തിന് വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ബയോ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനി മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. സായ് അയ്യര്‍ രക്തത്തില്‍ പൊട്ടാസിയം കൂടി ഹ്രുദ്രോഗത്തിനും മറ്റും കാരണമാകുന്ന ഹൈപ്പര്‍കലാമിയ എങ്ങനെ മാനേജ് ചെയ്യാമെന്ന പ്രസന്റേഷന്‍ അവതരിപ്പിച്ചു

ആബിഗേല്‍ കോശിയുടെ അമേരിക്കന്‍ ദേശീയ ഗാനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. രണ്ടു വര്‍ഷത്തെ നിന്‍പായുടെ നേട്ടങ്ങളേയും സേവനങ്ങളേയും കുറിച്ച് പ്രസിഡന്റ് ഡോ. ആനി പോള്‍ DVP, MSN, PNP, MPH തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ന്യു യോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ഡേവിഡ് കാര്‍ലൂച്ചി എന്‍.പിമാരുടെ സേവനങ്ങളെ പ്രശംസിക്കുകയും പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു.

ഡോ. സ്റ്റീഫന്‍ ഫെറേറാ DNP,FNP, FAANP (എക്സിക്യൂട്ടീവ് ഡയറക്ടര്‍, ദി. എന്‍.പി അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് സ്റ്റേറ്റ്) എന്‍.പിമാര്‍ക്ക് നേതൃതലത്തിലുള്ള അവസരങ്ങളെക്കുറിച്ച് സംസാരിച്ചു. നൈനയുടെ മുന്‍ പ്രസിഡന്റായിരുന്ന ഡോ. വിമല ജോര്‍ജ് DNP, MA, MSN, ANP യോഗയിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താമെന്നു വിശദീകരിച്ചു.

എന്‍.പി അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ ലീഗല്‍ അഡൈ്വസറായ റോബര്‍ട്ട് ഇസെഡ് പിറ്റ്സ്‌കോക്കി എന്‍.പിമാര്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെപ്പറ്റിയുള്ള വിശദീകരിച്ചു.

ഡി.എന്‍.പി, എഫ്. എന്‍.പി ബിരുദമെടുത്തവര്‍ക്ക് നിന്‍പായുടെയും, കൗണ്ടി ലെജിസ്ലേച്ചറിന്റേയും, സെനറ്റര്‍ ഡേവിഡ് കാര്‍ലൂച്ചിയുടേയും അഭിനന്ദന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. പത്ത്, പതിനഞ്ച്, ഇരുപത് വര്‍ഷം എന്‍.പിയായി സേവനം അനുഷ്ഠിച്ചവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

ക്ലാര്‍ക്സ് ടൗണ്‍ കൗണ്‍സിലര്‍ പാട്രിക് കരോള്‍, ഫൊക്കാന വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റിമാരായ പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി,. സെക്രട്ടറി ലീജോ ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പ്രസന്ന ബാബു MSN, FNP, സ്റ്റെല്ല ചെറിയാന്‍ MSN, FNP എന്നിവര്‍ അതിഥികളെ പരിചയപ്പെടുത്തി. ഗിരീഷ് വിശ്വനാഥന്‍ ഗാനം ആലപിച്ചു. ലക്ഷ്മി പ്രസാദും, നന്ദന പ്രസാദും വയലിന്‍ വായിച്ചു. ഡോ. അല്‍ഫോന്‍സാ മാത്യുവും, ദീപാ മരിയ ജോസ് എഫ്.എന്‍.പിയും ഗ്രാജ്വേറ്റ്സിനെ പരിചയപ്പെടുത്തി. വിനിതാ റോയ് എ.പി.ആര്‍.വി, പി.എന്‍.പിയും ജെസ്റ്റിന്‍ വര്‍ഗീസ് എം.എസ്.എന്‍, എഫ്.എന്‍.പിയും എം.സിമാരായിരുന്നു. ഡോ. അനു വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.

നിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചുനിന്‍പാ നഴ്സസ് പ്രാക്ടീഷണേഴ്സ് വാരം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക